Sunday, December 22, 2019




O hendry യുടെ ക്രിസ്തുമസ്സ് ഗിഫ്റ്റ് എന്ന കഥയിൽ Jim & Della യുടെ ഹൃദയസ്പർശിയായ ഒരു അനുഭവം വിവരിക്കുന്നുണ്ട്. നിർധനരായ ഭർത്താവും ഭാര്യയും തങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സിന്റെ തലേന്ന് ഒരു ഗിഫ്റ്റ് പരസ്പരം നൽകുവാൻ വളരെ ആഗ്രഹിച്ചു. എന്നാൽ അതിനുള്ള പണമില്ല. Della തന്റെ വീട്ടിലിരുന്നു വളരെ ചിന്തിച്ചു. എങ്ങനെ സമ്മാനത്തിനുള്ള പണം കണ്ടെത്തും. അവസാനം അവൾ തീരുമാനിച്ചു. തന്റെ മനോഹരമായ വളരെ നീളമുള്ള മുടി പട്ടണത്തിലെ കടയിൽ പോയി മുറിച്ചു വിൽക്കുക . അതേസമയം ജിം ഓഫീസിൽ ചിന്തകളിൽ മുഴുകി. മറ്റൊരു വഴിയും കാണാതെ തന്റെ കുടുംബ സ്വത്തായി തലമുറകൾ കൈമാറി കിട്ടിയ മനോഹരമായ സ്വർണ്ണ വാച്ച് വിറ്റ് തന്റെ ഭാര്യയായ Dellaയ്ക്ക് ഗിഫ്റ്റ് കൊടുക്കാം.

വൈകുന്നേരം വീട്ടിലെത്തിയ ജിം Della യെ കണ്ട് അമ്പരന്നു. അവൾ ഓടി വന്നു. ജിം എന്നോട് ക്ഷമിക്കണം. ക്രിസ്തുമസ്സ് സമ്മാനം നൽകുവാൻ മറ്റൊരു വഴിയുമില്ലായിരുന്നു. ആട്ടെ എന്ത് സമ്മാനമാണ് എനിക്കായി കൊണ്ടുവന്നിരിക്കുന്നത്. Della ചോദിച്ചു. നീളമുള്ള മുടി ചീകി മിനുക്കുന്ന ഒരു ബ്യൂട്ടി കിറ്റ് അവൾക്ക് കൈമാറി. അനേകം തരത്തിലുള്ള ചീപ്പുകൾ. Della ഭർത്താവിനോട് പറഞ്ഞു.വേഗം ആ സ്വർണ്ണ വാച്ച് തന്നാട്ടെ . ഞാൻ വാങ്ങിയ വെള്ളി strap അതിന് നന്നായി ചേരും. അവൻ പറഞ്ഞു. ഞാൻ ആ വാച്ച് വിറ്റാണ് നിനക്കായി സമ്മാനം വാങ്ങിയത്.

അവർ തങ്ങൾക്ക് വിലയേറിയത് ഒരു സമ്മാനത്തിനായി വിറ്റുകളഞ്ഞത് ഒരു ദോഷമായി നമുക്ക് തോന്നിയേക്കാം.

സ്നേഹം അങ്ങനെയാണ് വിലയേറിയത് നൽകുന്നതാണ് യഥാർത്ഥ സ്നേഹം. യേശുവിനെ കാണാൻ വന്ന മൂന്ന് ജ്ഞാനികൾ വളരെ ദൂരം യാത്ര ചെയ്ത് വിലയേറിയ സമ്മാനങ്ങൾ കാഴ്ച വച്ച് അവനെ ആരാധിച്ചു.

ദൈവം മനുഷ്യനെ സ്നേഹിച്ചപ്പോൾ വിലയേറിയ ഒരു ഗിഫ്റ്റ് നമുക്കായി തന്നു. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഒരുവൻ പോലും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ(യേശുവിനെ) നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. (John 3:16)

യേശുവിൽ വിശ്വസിക്കുന്നതു മൂലം ഈ സൗജന്യദാനം നമുക്കും സ്വന്തമാക്കാം. നിത്യജീവന്റെ അവകാശികളായിത്തീരാം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.