Wednesday, December 2, 2020

 

അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം... മകന് അവൻ യേശു എന്ന് പേർ വിളിച്ചു. മത്തായി 1: 21, 25 (b)

യോസേഫ് ശിശുവിന് യേശു എന്നു പേർ വിളിച്ചു. അത് സ്വന്ത ഇഷ്ടപ്രകാരമോ മറ്റാരുടേയോ ആഗ്രഹം നിറവേറ്റുവാനോ ആയിരുന്നില്ല ആ നാമം ശിശുവിന് നൽകിയത് .

ദൂതൻ മുഖാന്തരം ദൈവം കല്പിച്ച് നൽകിയ നാമം ആയിരുന്നു യേശു എന്ന നാമം. ആദ്യമായി യേശുവിന്റെ മുഖത്ത് നോക്കി "യേശു " എന്ന് വിളിച്ച യോസേഫ് ഒരിക്കലും വിചാരിച്ചു കാണില്ല, താൻ വിളിച്ച നാമം സർവ്വനാമത്തിനും മേലായ നാമമാണെന്ന് !!
ആ ക്യൂവിൽ ഒന്നാമനായി യോസേഫ് നിന്നു .എന്നാൽ ജനകോടികൾ, അനേകം ഗോത്രക്കാർ, വംശക്കാർ, ഭാഷക്കാർ  യേശുവിന്റെ നാമം വിളിച്ച് രക്ഷപ്രാപിച്ചു. ദൈവകൃപയാൽ ആ നിരയിൽ ഞാനും നിങ്ങളും അതേ നാമം വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിച്ചു. ഹാലേലുയ്യാ!
ദൈവത്തിന് മഹത്വം.
നിങ്ങൾ ഇതു വായിച്ചു കൊണ്ടിരിക്കുന്ന ഈ നിമിഷം എത്ര പേർ യേശുവിന്റെ നാമം ആദ്യമായി വിളിച്ചപേക്ഷിച്ച് നിത്യജീവൻ പ്രാപിക്കുന്നു .
എത്ര ശ്രേഷ്ഠമായ നാമം!

മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
അപ്പൊ. പ്രവൃത്തികൾ 4: 12 

അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാനാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
ഫിലിപ്പിയർ 2:9-11

യേശുവേ നന്ദി,
യേശുവേ സ്തോത്രം

 ♫ ♫ ♫ ♫
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2) (സത്യ നായകാ...)

1 comment:

  1. "നന്ദി അല്ലാതൊന്നും ഇല്ലപ്പാ
    നിന്റെ നാമം ചൊല്ലിടുവനായി "

    ReplyDelete