പ്രശസ്ത ക്രിസ്തീയ പ്രവർത്തകയായിരുന്ന എമി കാർ മൈക്കിളിന്റെ ജീവിതാനുഭവങ്ങൾ അനേകർക്ക് പ്രചോദനം നൽകിയിട്ടുണ്ട്.
ജപ്പാനിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന നാളുകളിൽ ഒരാൾ സമ്മാനമായി ഒരു ബാനർ നൽകി. "ക്രിസ്തു ജയാളിയാണ്. ആമേൻ. ഹല്ലേലുയ്യാ " ("Christ is Conqueror. Amen. Hallelujah!")
എന്ന് മനോഹരമായി അതിൽ എഴുതിയിരുന്നു.
ദൈവേഷ്ടപ്രകാരം ഇന്ത്യയിൽ വന്ന എമി ചില നാളുകൾ ബാംഗ്ലൂരിൽ താമസിച്ചു. തന്റെ മുറിയിലെ ചുവരിൽ ആ ബാനർ തൂക്കിയിട്ടു.
എന്നാൽ ചില പ്രാണികൾ ആ ബാനർ നശിപ്പിച്ചു.
എന്നാൽ എമി ഇപ്രകാരം പറഞ്ഞു.
എന്റെ ഹൃദയത്തിന്റെ ഭിത്തിയിൽ ആ ബാനറിലെ എഴുത്തുകൾ സ്ഥിരമായി പതിഞ്ഞിട്ടുണ്ട്.
"ക്രിസ്തു ജയാളിയാണ്. ആമേൻ. ഹല്ലേലുയ്യാ
"
തുടർന്ന് തന്റെ മരണം വരെയും ഡോണാവൂരിൽ വേല ചെയ്ത് ദൈവനാമത്തെ മഹത്വപ്പെടുത്തി. തന്റെ ഹൃദയത്തിൽ കുറിക്കപ്പെട്ട ദൈവവചനത്തെ ഒരു പ്രാണിക്കോ മറ്റൊന്നിനോ മായിച്ചു കളയുവാൻ കഴിയുകയില്ല എന്ന് എമി വിശ്വസിച്ചു.
നമ്മുടെ ജീവിതത്തിലും പ്രതികൂലങ്ങളോ പ്രതിസന്ധികളോ വന്നേക്കാം. എങ്കിലും ഒരു സത്യം ഹൃദയത്തിൽ കുറിക്കപ്പെടട്ടെ...
"ക്രിസ്തു ജയാളിയാണ്. ആമേൻ. ഹല്ലേലുയ്യാ "
നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
റോമർ 8:37-39

Amen.. Hallelujah
ReplyDeleteAmen Hallelujah
ReplyDeleteAmen
ReplyDelete