Monday, December 27, 2021

 

അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദയിൽ കടന്നു പട്ടണങ്ങൾക്ക് ചുറ്റും കാവൽ നിർത്തി. അവർ യെരുശലേമിനെ വളഞ്ഞ് അതിനെ കീഴടക്കുവാൻ പ്ലാൻ ചെയ്തപ്പോൾ ദൈവത്തിൻ്റെ ജനം പട്ടണവാതിലുകൾ അടച്ചു. എന്നാൽ വെള്ളം എവിടെ നിന്ന് ലഭിക്കും??

യെഹൂദാരാജാവായ യെഹിസ്കീയാവ്
1,777 അടി നീളമുള്ള ഒരു തുരങ്കം പണിത് കിദ്രോൻ താഴ്‌വരയിലെ ഗീഹോൻ നീരുറവയുടെ ശുദ്ധവും തണുത്തതുമായ വെള്ളം യെരൂശലേമിന്റെ മതിലുകൾക്കുള്ളിൽ ഒഴുക്കി (2 ദിന 32: 30 )

ശത്രു സൈന്യംഎല്ലാ ദിവസവും കൊടും ചൂടിൽ നിൽക്കുമ്പോൾ, യിസ്രായേൽ ജനം സമൃദ്ധമായ നീരുറവയിൽ നിന്ന് വെള്ളം കുടിച്ച് ദൈവത്തെ മഹത്വപ്പെടുത്തി. മതിലുകൾക്കകത്ത് ആളുകൾ പരിഭ്രാന്തരാകുകയോ ഭയപ്പെടുകയോ ചെയ്തില്ല.

കോട്ടയ്ക്കുള്ളിൽ, ദൈവം ഇസ്രായേല്യരുടെ ആവശ്യങ്ങൾക്കായി അവർക്ക് ഒരു നദി നൽകി.
ദൈവം തൻ്റെ ജനത്തിന് വലിയ ജയം നൽകി.
പ്രതികൂലത്തിൻ്റെ ഈ നാളുകളിൽ ഈ ഗാനം ആത്മാവിൽ പാടുക .വിശ്വാസത്തോടെ ....

"ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ടു ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.ഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു. ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും. മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും. സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. 
സങ്കീർത്തനങ്ങൾ 46 :1‭-‬3 , ‬4‭-‬5‭, ‬10‭-‬11

ഒരു ദൈവ പൈതലിൻ്റെ ഉള്ളിൽ ഒരു നദി ഉണ്ട്. പരിശുദ്ധാത്മാവിൻ്റെ നദി !!

മറ്റെല്ലാ നീരുറവകളും വറ്റിപ്പോയാലും, ശത്രുക്കൾ ചുറ്റും നിരന്നാലും അവൻ പാടും ദൈവം എൻ്റെ സങ്കേതം, ബലം, കോട്ട, ആശ്രയം...... ആമേൻ

ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർരാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു. അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളിൽ ആശ്രയിച്ചു.
2. ദിനവൃത്താന്തം 32: 7, 8
 


1 comment: