Monday, March 14, 2022

 

യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു
മത്തായി 14:31

നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ഏത് എന്ന് ചോദിച്ചാൽ എക്കാലവും എൻ്റെ ഉത്തരം ഒന്നു തന്നെ...
" അടവി തരുക്കളിനിടയിൽ ഒരു നാരകം... എന്ന മനോഹരഗാനം .കർത്താവായ യേശുവിൻ്റെ ദിവ്യമായ മനോഹരത്വം ഈ ഗാനത്തിൽ നിറഞ്ഞിരിക്കുന്നു .

എന്നാൽ ആശ്വാസത്തിൻ്റെ തലോടലും ഈ ഗാനത്തിൻ്റെ ചില വരികളിലുണ്ട്.

മനസ്സിൻ്റെ ദു:ഖം വലിയ തിരമാലകൾ പോലെ ആഞ്ഞടിക്കുന്നു. നിലയില്ലാത്ത ആഴക്കടലിൽ താണു പോകുന്നു.
വേദനയുടേയും ദു:ഖത്തിൻ്റെയും കടലിൽ മുങ്ങുന്ന അനുഭവം. ആർക്കും സഹായിക്കാൻ കഴിയാത്ത അവസ്ഥ!

എന്നാൽ ആ സമയത്ത്  തിരുക്കരം എൻ്റെ അടുക്കൽ നീട്ടി എന്നെ യേശു എടുത്തു.
എന്നെ തൻ്റെ മാർവ്വോട് ചേർത്ത് അണച്ചു.
ഞാൻ യേശുവിൻ്റെ മാർവ്വിൽ വിശ്രമിക്കുമ്പോൾ   എൻ്റെ ചെവിയിൽ അവിടുത്തെ ശാന്തമായ ശബ്ദം ഞാൻ കേട്ടു."നീ ഭയപ്പെടേണ്ടാ ''...

ഉടനെ ഞാൻ പാടി...
എൻ്റെ പ്രിയനെ ഞാൻ വാഴ്ത്തും
ജീവിതം മുഴുവൻ ഈ മരുഭൂമിയാത്രയിൽ
നന്ദിയോടെ ഞാൻ പാടും... ആമേൻ

തിരുഹിതം തികച്ച് യേശുവിൻ്റെ മുമ്പിൽ നിൽക്കുന്ന നാൾ വരെയും നമ്മുടെ കർത്താവിനെ ഹൃദയത്തിൽ നിന്ന് പാടി സ്തുതിക്കാം...
🎵🎵🎵🎵🎵🎵

അടവി തരുക്കളിനിടയില്

ഒരു നാരകം എന്നവണ്ണം

വിശുദ്ധരിന് നടുവിൽ കാണുന്നെ
അതി ശ്രെഷ്ഠനാമേശുവിനെ

വാഴ്ത്തുമേ എന്റെപ്രീയനെ
ജീവകാലമെല്ലാം ഈ  മരു യാത്രയിൽ
നന്ദിയോടെ ഞാൻ പാടീടുമേ- 2

പനിനീർ പുഷ്പം ശാരോനിലവൻ
താമരയുമേ താഴ്വരയിൽ
വിശുദ്ധരിലതി വിശുദ്ധനവന്‍
മാ സൗന്ദര്യ സംപൂർണനെ
                       - വാഴ്ത്തുമേ

പകർന്ന തൈലം പോൽ നിൻ-നാമം
പാരിൽ സൗരഭ്യം വീശുന്നതാൽ
പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ
എന്നെ സുഗന്ധമായ് മാറ്റീടണെ
                       - വാഴ്ത്തുമേ

മനഃക്ലേശതരംഗങ്ങളാൽ
ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ
തിരുക്കരം നീട്ടി എടുത്തണച്ച്
ഭയപ്പെടേണ്ട എന്നുരച്ചവനേ
                       - വാഴ്ത്തുമേ

തിരുഹിത-മിഹേ തികച്ചീടുവാൻ
ഇതാ ഞാനിപ്പോൾ വന്നീടുന്നെ
എൻ്റെവേലയെ തികച്ചുംകൊണ്ടേ
നിന്‍റെ മുൻപിൽ ഞാൻ നിന്നീടുവാൻ

                       - വാഴ്ത്തുമേ


https://youtu.be/nXNOhLku-dg






 

 

 

 

 




No comments:

Post a Comment