Saturday, October 11, 2025

 


മധുരയിലെ വാണിയാർ തെരുവിൽ സുവിശേഷകനായ എം ഇ ചെറിയാൻ ഭാര്യയും ആറു മക്കളുമൊന്നിച്ച് അനേക വർഷങ്ങൾ താമസിച്ചു .അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളോട് അസൂയ പൂണ്ട ഒരു പറ്റം സഹപ്രവർത്തകർ മൂന്നു മാസത്തിനുള്ളിൽ ആ വീട് ഒഴിഞ്ഞു കൊടുക്കുവാൻ ആവശ്യപ്പെട്ടു.

സഭാ യോഗം ,ബൈബിൾ സ്കൂൾ, ലൈബ്രറി തുടങ്ങിയവ നന്നായി പോകുന്ന സമയം .


എവിടേക്ക് ?

ഒരു വഴിയും കാണുന്നില്ല.

ചില നാളുകൾക്ക് മുമ്പ് റെയിൽവേ ഉദ്യോഗസ്ഥനായ ഒരാൾ സഭയിലെ ആളുകളെ ഭിന്നിപ്പിച്ചതിൻ്റെ ദുഃഖം തീർന്നിട്ടില്ല.

ഹൃദയം നൊമ്പരപ്പെട്ടു.

വേദനകൾ പാട്ടിൻ്റെ വരികളായി ...അദ്ദേഹം ആത്മാവിൽ പാടി

പ്രതിഫലം തന്നീടുവാന്‍
യേശുരാജന്‍ വന്നീടുവാന്‍
അധികമില്ലിനിയും നാളുകള്‍ നമ്മുടെ
ആധികള്‍ തീര്‍ന്നിടുവാന്‍
ദൈവിക ഭവനമതില്‍
പുതുവീടുകള്‍ ഒരുക്കിയവന്‍
വരും മേഘമതില്‍ നമ്മെ ചേര്‍ത്തിടുവാന്‍
നടുവാനതില്‍ ദൂതരുമായ്…
പ്രതിഫലം…
തന്‍ തിരുനാമത്തിനായ്
മന്നില്‍ നിന്ദകള്‍ സഹിച്ചവരെ
തിരുസന്നിധൗ ചേര്‍ത്തു തന്‍ കൈകളാലവരുടെ
കണ്ണുനീര്‍ തുടച്ചിടുവാന്‍
പ്രതിഫലം…
സ്വന്തജനത്തിനെല്ലാം
പല പീഡകള്‍ ചെയ്തവരെ
വന്നുബന്ധിതരാക്കിയധര്‍മ്മികളാമവര്‍-
ക്കന്തം വരുത്തിടുവാന്‍…
പ്രതിഫലം…
വിണ്ണിലുള്ളതുപോലെ
ഇനി മണ്ണിലും ദൈവഹിതം
പരിപൂര്‍ണ്ണമായ് ദൈവികരാജ്യമിപ്പാരിലും
സ്ഥാപിതമാക്കിടുവാന്‍
പ്രതിഫലം…
കാലമെല്ലാം കഴിയും
ഇന്നു കാണ്മതെല്ലാമഴിയും
പിന്നെ പുതുയുഗം വിരിയും തിരികെ വരാതെ നാം
നിത്യതയില്‍ മറയും…
പ്രതിഫലം…


എന്നാൽ ദൈവം അദ്ദേഹത്തിന് വേണ്ടി കരുതി. പുതിയ വഴികൾ തുറന്നു കൊടുത്തു.

യേശു എത്ര നല്ലവൻ


പിൽക്കാലത്ത് ഈ ഗാനം അനേകർക്ക് ആശ്വാസവും ബലവും പ്രത്യാശക്ക് വർദ്ധന ഉണ്ടാകുവാനും ഇടയായിത്തീർന്നു.


അതെ,

കർത്താവ് വരും.

എല്ലാ ദു:ഖങ്ങളും തീരും.

നാം യേശുവിനെ മുഖാമുഖമായി കാണും.


ഭാഗ്യകരമായ പ്രത്യാശ.

ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്. 

വെളിപ്പാട് 22:12


2 comments: