അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു. പന്ത്രണ്ട് സംവത്സരമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവൾ പല വൈദ്യന്മാരാലുള്ള ചികിത്സകൊണ്ട് വളരെയധികം സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്നു.
മർക്കൊ. 5:24-26
ഒരു "സ്ത്രീ" ഉണ്ടായിരുന്നുവെന്ന് . മാർക്കോസിന്റെ സുവിശേഷത്തിൽ എഴുതിയിരിക്കുന്നു.
പേരൊന്നും പറഞ്ഞിട്ടില്ല. അവൾ ഏകാന്തയും അശുദ്ധയും നിരസിക്കപ്പെട്ടവളുമായിരുന്നു, അവൾ ദൈവത്താൽ ശപിക്കപ്പെട്ടവളാണെന്ന് ആളുകൾ കരുതി.
അവൾ ആധുനിക കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ, അവളുടെ ബാങ്ക് ബാലൻസ് ഒരു എടിഎം മെഷീനിൽ ഇങ്ങനെ പ്രദർശിപ്പിക്കും:
"ബാലൻസ്... 0.00"
അവളുടെ ചികിൽസയ്ക്കായാണ് അവളുടെ സാമ്പത്തികം മുഴുവൻ ചെലവഴിച്ചത്. അവൾ കഠിനമായ വേദനയിലൂടെ കടന്നുപോയി.
അവൾ യേശുവിനെക്കുറിച്ച് കേട്ടതേയുള്ളു. തന്റെ അവസാന പ്രതീക്ഷയായി അവൾ യേശുവിനെ കരുതി.
അവൾ 'അവന്റെ പുറകെ' വരുന്നുണ്ടായിരുന്നു.
അവളുടെ മനസ്സിൽ രണ്ടു വിരുദ്ധ സ്വരങ്ങൾ ഉണ്ടായേക്കാം.
"ഒന്നും മാറാൻ പോകുന്നില്ല"
"വിശ്വാസം മാത്രം"
കൃപയുടെ മഹത്തായ നിമിഷത്തിൽ അവൾ യേശുവിന്റെ വസ്ത്രത്തിന്റെ അറ്റത്ത് സ്പർശിച്ചു, തൽക്ഷണം അവൾ പൂർണ്ണമായും സുഖപ്പെട്ടു ...
അവൾക്ക് ശാരീരിക സൗഖ്യം മാത്രമല്ല ആന്തരിക സൗഖ്യവും മനസ്സമാധാനവും ലഭിച്ചു.
**നിങ്ങളും ഇതേ അവസ്ഥയിലൂടെയാണോ കടന്നു പോകുന്നത്? വിഷാദം, രോഗം, വേദന,കുടുംബപ്രശ്‌നങ്ങൾ, ഏകാന്തത,.... കൂടാതെ വർഷങ്ങളോളം പ്രാർത്ഥനകൾക്കുള്ള ഉത്തരത്തിനായി കാത്തിരിക്കുന്നു...
ഇത് നിങ്ങളുടെ ദിവസമാണ്...
നിങ്ങൾ ദൈവത്തിന് വിലപ്പെട്ടവരാണ് !!!
യേശുവിന്റെ അടുക്കൽ വരിക.. അവനെ സ്പർശിക്കുക... അവനിൽ നിന്ന് നിങ്ങളുടെ രോഗശാന്തി സ്വീകരിക്കുക... ഇപ്പോൾ യേശുവിന്റെ നാമത്തിൽ..