Friday, September 22, 2023



കുറുപ്രാവിൻ്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു .ഉത്തമ ഗീതം 2:12

ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയി. മറ്റു ദേശങ്ങളിൽ നിന്ന് കുറുപ്രാവുകൾ മടങ്ങി വന്നു. അവയുടെ കുറുകൽ ശബ്ദം കേൾക്കുന്നു .തിരുവെഴുത്തിൽ കല്പിച്ചതു പോലെ യാഗമായിത്തീരുവാൻ അവ ധാരാളമായി ദേശത്ത് നിറഞ്ഞു.

(voice of the turtledove,” who returned in April from its winter migration and was present in numbers sufficient to provide the prescribed animal sacrifices for the poor (Lev. 1:14; 5:7, 11; 14:22, 30; 15:14;)

🕊

കടിഞ്ഞൂലായ ആണൊക്കെയും കർത്താവിനു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന് അർപ്പിപ്പാനും ഒരു ഇണകുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.ലൂക്കൊസ് 2:23‭-‬24 

ഇവിടെ ഇതാ ദരിദ്രരായ ഒരു കുടുംബം കുറുപ്രാവിനെ യാഗമായി സമർപ്പിക്കാൻ ആലയത്തിൽ എത്തിയിരിക്കുന്നു .ആ കാഴ്ച ആത്മാവിൽ ഒന്നു ധ്യാനിക്കാം.

കുറുപ്രാവുകൾ അവരുടെ കൈയ്യിൽ ഇരുന്നു കുറുകുന്നു .യാഗമായിത്തീരുവാൻ പോവുകയാണ്‌. നൂറ്റാണ്ടുകളായി അനേക ലക്ഷം കുറുപ്രാവുകൾ അവിടെ സമർപ്പിക്കപ്പെട്ടു.

എന്നാൽ ഇപ്പോൾ അവിടെ വന്നിരിക്കുന്നത് ആരാണ്?

ചില വർഷങ്ങൾക്ക് ശേഷം അവിടെയുള്ള ഒരു മലയിൽ യാഗമായിത്തീരുവാൻ വന്ന "ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് "  ഹല്ലേലുയ്യാ!!

(മറ്റു ദേശത്ത് നിന്ന് യാഗമായിത്തീരുവാൻ വന്ന കുറുപ്രാവുകൾ.

സ്വർഗ്ഗത്തിൽ നിന്ന്  നമുക്കായി യാഗമാകുവാൻ ഈ ലോകത്തിൽ വന്ന ദൈവപുത്രനായ യേശു)

ക്രിസ്തു മരിച്ചു അടക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു.

ഇനി ഒരു യാഗവും ആവശ്യമില്ല. എല്ലാം നിവൃത്തിയായി.

ഇനി ഒരു കുറുപ്രാവോ കുഞ്ഞാടോ അവിടെ യാഗമാകേണ്ട  ആവശ്യമില്ല.


യുഗങ്ങളുടെ പാറയായ ക്രിസ്തുവിൽ മറഞ്ഞിരിക്കാം. അവിടുന്ന് വേഗം വരുന്നു.


"പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം" സൗന്ദര്യമുള്ളതും ആകുന്നു.ഉത്തമഗീതം 2:14 


🎵🎵

പിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെ
തുറന്ന നിൻ ചങ്കിലെ രക്തജലം പാപത്തെ
നീക്കി സുഖം നല്കട്ടെ മുറ്റും രക്ഷിക്ക എന്നെ

കല്പന കാത്തീടുവാൻ ഒട്ടും പ്രാപ്തനല്ലേ ഞാൻ
വൈരാഗ്യം ഏറിയാലും കണ്ണുനീർ ചൊരിഞ്ഞാലും
വന്നിടാ പാപനാശം നീ താൻ രക്ഷിക്കവേണം

വെറുംകൈയായ് ഞാനങ്ങു ക്രൂശിൽമാത്രം നമ്പുന്നു
നഗ്നൻ ഞാൻ നിൻ വസ്ത്രം താ ഹീനൻ ഞാൻ നിൻ കൃപതാ
മ്ളേച്ഛനായ് വരുന്നിതാ സ്വച്ഛനാക്കു രക്ഷകാ

എന്നിലോടുന്നീശ്വാസം വിട്ടെൻ കൺമങ്ങും നേരം
സ്വർല്ലോക ഭാഗ്യം ചേർന്നു നിന്നെ ഞാൻ കാണുന്നന്നു
പിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെ





2 comments: