Tuesday, September 23, 2025

എക്കാലത്തും തൻ ഭക്തരെ തൃക്കയ്യാൽ താങ്ങി നടത്തുമവൻ കഷ്ടതയിൽ നൽ തുണ താൻ ദുഃഖത്തിൽ ആശ്വാസ-ദായകനാം

 


കഴിഞ്ഞ നാളുകളിൽ എൻ്റെ ജീവിതത്തിൽ വലിയ 'അനുഗ്രഹമായി തീർന്ന ഒരു ' ഗാനമാണ് യേശു  എനിക്കെത്ര നല്ലവനാം....

1972 ൽ സുവി.ജോർജ് പീറ്ററാണ് ഈ ഗാനം രചിച്ചത്.

ചീറ്റൂരിലെ പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷമായി - സഹായത്തിന് ആരുമില്ല.

ഭാര്യ രോഗിയായി കിടക്കുന്നു -പിറ്റേന്ന് മലബാറിൽ ഒരു മീറ്റിംഗിനായി പോകണം. ഭാര്യയെയും കുഞ്ഞിനെയും കുറിച്ചുള്ള ചിന്തകളാൽ മനസ്സ് തേങ്ങി. ദൈവസന്നിധിയിൽ രാതിയിൽ ഇരുന്ന് കരഞ്ഞു. രാത്രി 2 മണിയായി 

ആത്മാവിൽ  അദ്ദേഹം പാടി '


ഉള്ളം കലങ്ങും പ്രയാസം വന്നാൽ

 ഉണ്ടെനിക്ക് അഭയസ്ഥാനമൊന്ന്

 ഉറ്റവർ സ്നേഹിതർ വിട്ടു പോയെന്നാലും

 ഉന്നതൻ മാറില്ല കൈവിടില്ല


പ്രഭാതമായപ്പോൾ ഭാര്യ സൗഖ്യമായി.മലബാറിലേക്കുള്ള യാത്രയിൽ ട്രെയിനിലിരുന്ന് ആ ഗാനത്തിൻ്റെ ബാക്കി വരികൾ പൂർത്തിയാക്കി.

ഇതു വായിക്കുന്ന നിങ്ങൾ ഏതവസ്ഥയിലെങ്കിലും 'നമ്മെ കൈവിടാത്ത ഒരു ദൈവമുണ്ട്. വിളിച്ചപേക്ഷിക്കുക.

താഴ്ചകളിൽ, വീഴ്ചകളിൽ താങ്ങി നടത്തുന്ന കർത്താവായ യേശു.


🎵🎵

യേശു എനിക്കെത്ര നല്ലവനാം ക്ളേശമേശാതെന്നെ

1 യേശു എനിക്കെത്ര നല്ലവനാം
ക്ലേശമേശാതെന്നെ കാത്തവനാം
താഴ്ചകൾ വന്നാലും വീഴ്ചകൾ വന്നാലും
താങ്ങി നടത്തുവാൻ വല്ലഭനാം

എക്കാലത്തും തൻ ഭക്തരെ
തൃക്കയ്യാൽ താങ്ങി നടത്തുമവൻ
കഷ്ടതയിൽ നൽ തുണ താൻ
ദുഃഖത്തിൽ ആശ്വാസ-ദായകനാം

2 ഉള്ളം കലങ്ങും പ്രയാസം വന്നാൽ
ഉണ്ടെനിക്കഭയസ്ഥാനമൊന്ന്
ഉറ്റവർ സ്നേഹിതർ വിട്ടുപോയെന്നാലും
ഉന്നതൻ മാറില്ല കൈവിടില്ല;-

3 ആഴിയിൽ പാതയൊരുക്കുമവൻ
ആശ്രിതർക്കാപത്തൊഴിക്കുമവൻ
ആ ദിവ്യ പാദത്തിലാശ്രയിച്ചോരാരും
ആലംബഹീനരായ് തീർന്നതില്ല;-

4 തൻബലത്താലേ ഞാൻ യുദ്ധം ചെയ്യും
തൻമുഖം നോക്കി ഞാൻ യാത്ര ചെയ്യും
തൻകൃപമേൽ കൃപ പ്രാപിച്ചു ഞാനിന്ന്
തൻപദ സേവയിൽ നാൾ കഴിക്കും;-

5 വാനവിതാനത്തിൽ ദൂതരുമായ്
വന്നു വിളിക്കുമ്പോൾ ആ ക്ഷണത്തിൽ
മണ്ണിൽ മറഞ്ഞാലും മന്നിലിരുന്നാലും
വിണ്ണിൽ തൻ സന്നിധൗ ചേർന്നിടും ഞാൻ;-

No comments:

Post a Comment