Tuesday, October 21, 2025

 



1992 ഒക്ടോബർ 2-

എം ഈ ചെറിയാൻ(song writer) ഒരു മീറ്റിംഗിനായി എത്തി.പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. അദ്ദേഹം പ്രിയം വച്ച കർത്താവിൻ്റെ അടുക്കലേക്ക് ചേർക്കപ്പെട്ടു.

   മധുരയിൽ പി. പാണ്ഡ്യൻ എന്ന റോബർട്ട് ഒരു ബസിൽ കയറി ബൈബിൾ ഭവനിൽ എത്തി.അദ്ദേഹം കരയാൻ തുടങ്ങി.20 വർഷം മുൻപ് ബസ്സിലിരിന്നു കരഞ്ഞ തൻ്റെ അടുക്കൽ വന്ന് ദൈവത്തെ പരിചയപ്പെടുത്തി തന്ന സംഭവം ഇന്നെന്ന പോലെ ഓർക്കുന്നു. ഇന്ന് അദ്ദേഹം ഒരു വിശ്വാസ ജീവിതം നയിക്കുന്നു .

എത്ര ഭാഗ്യകരമായ ജീവിതം.

കർത്താവ് വേഗം വരുന്നു. അല്ല അതിന് മുൻപ് ഞാൻ പ്രിയം വച്ച നാട്ടിലേക്ക് വിളിക്കപ്പെട്ടാൽ എത്ര പേർ നമ്മെ നോക്കി പറയും?

ദൈവത്തെ എനിക്ക് പരിചയപ്പെടുത്തിയ വ്യക്തി  ഇതാ!!........

ഇന്ന് ഒരു ചുവട് വെക്കുക .

കർത്താവ് നമ്മെ സഹായിക്കട്ടെ.

🎵🎵

 എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ

അവനായിതാ സമർപ്പിക്കുന്നേ

അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ

ഓരോ നിമിഷവും നടത്തുന്നെന്നെ വഴിയേ


ഈ എൻ കൈകളെ സമർപ്പിക്കുന്നേ

സേവയ്ക്കായി എൻ ജീവനെയും

കാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്ത

തിരുരാജ്യ വ്യാപ്തിക്കായി


 കൺകൾ കാണട്ടെ നിൻമുഖത്തെ

ദർശിപ്പാൻ ഈ വൻ ഭാരത്തെയും

എൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേ

രക്ഷകാ നിൻ വകയായ്

1 comment:

  1. I surrender these hands of mine.
    My life for service.
    Let my feet run, let my thoughts follow YOUR path.
    For the expansion of the Kingdom
    Let my eyes see YOUR face.
    To see this great burden,
    My ears are listening, my heart is yielding.
    YOU are the one who saves.

    ReplyDelete