വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു. എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു. യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു എന്നു പറഞ്ഞു. അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു. മത്തായി 14 :29-32
തിരകളാൽ വലഞ്ഞിരുന്ന കടലിന്റെ മുകളിലൂടെ പത്രൊസ് ഒരു ജയാളിയായി നടന്നു .ഒന്നാമതായി അവന്റെ അടുക്കൽ വന്ന തിരമാലകളെ അവൻ നിഷ്പ്രയാസം കീഴടക്കി. ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞാൽ " ഒന്നാം തിരമാലകളെ " ( 1st wave) അവൻ ഭയപ്പെട്ടില്ല.കാരണം 'വരിക' എന്ന കർത്താവിന്റെ ശബ്ദം അവനെ ധൈര്യമുള്ളവനാക്കി .. കാരണം അവന്റെ ദൃഷ്ടി എപ്പോഴും കർത്താവിന്റെ മുഖത്തേക്കായിരുന്നു...
എന്നാൽ ചില സമയം കഴിഞ്ഞപ്പോൾ കാറ്റും അതിനോട് ചേർന്ന് വന്ന തിരമാലകളും ( 2nd wave) കണ്ടപ്പോൾ അവൻ ഭയപ്പെട്ടു കടലിൽ മുങ്ങിത്തുടങ്ങി .എന്നാൽ അവൻ ആ നിമിഷം ഉച്ചത്തിൽ നിലവിളിച്ചു: ' കർത്താവേ എന്നെ രക്ഷിക്കേണമേ "
ശക്തമായ തിരമാലകളിൽ താണു പോയ പത്രൊസിനെ യേശു ഉടനെ കൈ നീട്ടി പിടിച്ചു...
നമുക്ക് യേശുവിന്റെ മുഖത്തേക്ക് തന്നേ നോക്കാം. ചുറ്റുപാടും തിരമാലകൾ ആർത്തലയ്ക്കുന്ന ശബ്ദം.. ഭയം ഉള്ളിൽ നുരഞ്ഞു പൊങ്ങുന്നു .എന്നാൽ ദൈവവചനത്തിന്റെ ശബ്ദം നമുക്ക് ബലം നൽകട്ടെ...
കർത്താവ് ജലപ്രളയത്തിന്മീതെ ഇരുന്നു; കർത്താവ് എന്നേക്കും
രാജാവായി ഇരിക്കുന്നു. കർത്താവ് തന്റെ ജനത്തിന്നു ശക്തി നല്കും;കർത്താവ് തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
സങ്കീർത്തനങ്ങൾ 29 :10-11
തിരമാലകളുടെ മുകളിൽ രാജാവായിരിക്കുന്ന സർവ്വശക്തനായ ഞങ്ങളുടെ കർത്താവേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. ആമേൻ
Hide me now
Under Your wings
Cover me
Within Your mighty hand
Under Your wings
Cover me
Within Your mighty hand
When the oceans rise and thunders roar
I will soar with You above the storm
Father, You are King over the flood
I will be still and know You are God
I will soar with You above the storm
Father, You are King over the flood
I will be still and know You are God
How true, how true
ReplyDelete