ഓസ്വാൾഡ് ജെ സ്മിത്ത് ഉണർവ്വിനായി ദൈവം ഉപയോഗിച്ച ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലഘുലേഖകളും വളരെയധികം നമ്മെ ആത്മീയമായി ഉണർത്തുവാൻ പര്യാപ്തമാണ്.
തന്റെ ജീവിതത്തിന്റെ പ്രത്യാശ ഒരു ലഘുലേഖയിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്." എന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്ന ചില കാര്യങ്ങൾ ഉണ്ട്. അതില്ലാത്ത ഒരു രാജ്യമാണ് എന്റെ ഏക പ്രത്യാശ.
1) സെമിത്തേരികൾ.....പട്ടണങ്ങൾ എത്ര സുന്ദരമാണെങ്കിലും അതിൽ കാണുന്ന സെമിത്തേരികൾ ഒരു കാര്യം വിളിച്ചു പറയുന്നു .ജീവിതം ക്ഷണികമാണ്. പുല്ലു പോലെ വാടിക്കൊഴിഞ്ഞു പോകുന്ന മനുഷ്യന്റെ ജീവിതം!...... ചാഞ്ഞു പോകുന്ന നിഴൽ പോലെ....
സെമിത്തേരിയില്ലാത്ത ഒരു പട്ടണമോ രാജ്യമോ ഉണ്ടായിരുന്നെങ്കിൽ!
2) ആശുപത്രികൾ .... മനുഷ്യന് എത്ര വലിയ സഹായം നൽകുന്ന ഒരിടം.... എന്നാൽ മനുഷ്യൻ അനുഭവിക്കുന്ന വേദനയുടെ ആഴം എത്ര വലിയത്. ....നെടുവീർപ്പുകൾ: നിലവിളികൾ........
രോഗികളില്ലാത്ത ഒരു പട്ടണമോ രാജ്യമോ
ഉണ്ടായിരുന്നെങ്കിൽ!
3) പോലീസ് സ്റ്റേഷൻ..... നീതി, ന്യായം നടപ്പാക്കാൻ മനുഷ്യൻ സ്ഥാപിച്ചത്. എത്ര സുരക്ഷിതത്വം ലോക മനുഷ്യന് ഈ സ്ഥാപനങ്ങൾ നൽകുന്നു .ഇവർ നൽകുന്ന സേവനങ്ങൾ എത്ര വലിയത്!
എന്നാൽ മനുഷ്യൻ അനുഭവിക്കുന്ന വേദനകൾ, നിരാശ, കുറ്റബോധം .....
ഓസ്വാൾഡിന്റെ ഹൃദയം ഒരാഗ്രഹം കൊണ്ട് നിറഞ്ഞു.
കുറ്റവാളികളില്ലാത്ത ഒരു പട്ടണമോ രാജ്യമോ
ഉണ്ടായിരുന്നെങ്കിൽ ......
4) ദുരിതങ്ങൾ .... ബസ് സ്റ്റാൻഡിൽ, തെരുവീഥികളിൽ കഷ്ടപ്പെടുന്ന ആയിരങ്ങളെ കണ്ട് ദുഖിച്ച അദ്ദേഹത്തിന്റെ ഹൃദയം തേങ്ങി....
കഷ്ടപ്പാടുകളില്ലാത്ത, വേദനകളില്ലാത്ത ഒരു പട്ടണമോ രാജ്യമോ
ഉണ്ടായിരുന്നെങ്കിൽ ...
ഓസ്വാൾഡ് തന്റെ ലേഖനത്തിൽ തുടർന്ന് വിവരിക്കുന്നു." ലോകത്ത് ഏതു രാജ്യത്ത് ഞാൻ പോയാലും മുകളിൽ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകും .പിന്നെ എനിക്കെന്തു പ്രത്യാശ ?
.... ഞാൻ കണ്ടെത്തി!! സെമിത്തേരികളില്ലാത്ത ഒരു രാജ്യം:
മരണമില്ല ,രോഗമില്ല, കുറ്റകൃത്യങ്ങളില്ല, വേദനകളില്ല.....
സ്വർഗ്ഗരാജ്യം!
പുതിയ യെരുശലേം എന്ന പട്ടണം!
എല്ലാത്തിനും ഉത്തരം ലഭിച്ചു.....
എത്ര വലിയ ആനന്ദം! ജീവിതത്തിന് ഒരു അർത്ഥo ലഭിച്ചു...
അവിടെ ഞാൻ ദൈവത്തിന്റെ മുഖം കാണും...
യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ എനിക്ക് നിത്യജീവൻ ലഭിക്കുന്നു.
*oswald j smith
"പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്നുതന്നെ, ഇറങ്ങുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
വെളിപ്പാട് 21: 2-5
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹന്നാൻ 3: 16
അവനെ (യേശുവിനെ)കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
യോഹന്നാൻ 1 :12
ആമേൻ
ReplyDelete