1979 ജൂൺ മാസം 7-ാം തീയതി വിയറ്റ്നാമിൽ നാപാം ബോംബ് വർഷിക്കപ്പെട്ടു.
ഒരു ബുദ്ധമത കേന്ദ്രത്തിൽ അഭയം പ്രാപിച്ച കിം ഫ്യൂക്ക് എന്ന 9 വയസ്സുകാരി ശരീരം പാതി പൊള്ളലേറ്റ് റോഡിലൂടെ കരഞ്ഞു കൊണ്ട് ഓടി .അവളുടെ രണ്ടു ബന്ധുക്കൾ കൊല്ലപ്പെട്ടു. കിമ്മിന്റെ വസ്ത്രം മുഴുവൻ കരിഞ്ഞു പോയി. നിലവിളിച്ചു കൊണ്ട് No.1 എന്ന വീഥിയിലൂടെ ഓടിയ കിമ്മിന്റെ ഫോട്ടോ ലോകം മുഴുവൻ പ്രസിദ്ധീകരിക്കപ്പെട്ടു. യുദ്ധം നിർത്തൽ ചെയ്യാൻ പ്രചോദിതമായ ഫോട്ടോ എടുത്ത നിക്ക് എന്നയാൾ അവളെ ഒരാശുപത്രിയിലാക്കി.പതിനാല് മാസങ്ങൾ പതിനാറ് സർജറി വേണ്ടി വന്ന കിമ്മിന്റെ അവസ്ഥ എത്ര ഭയങ്കരം.
സൗഖ്യമായതിന് ശേഷം ,ഒരു ഡോക്ടറായി യുദ്ധത്തിൽ മുറിവേറ്റ അനേകർക്ക് ആശ്വാസമായിത്തീരാൻ ആഗ്രഹിച്ച കിം നിരാശയായി .ഗവൺമെന്റ് അതിന് അനുകൂലമായിരുന്നില്ല.
വലിയ നിരാശയും ദു:ഖവും അനുഭവിച്ച അവൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അല്പം സമാധാനത്തിനായി 1982ൽ ഒരു ലൈബ്രറിയിൽ കയറി മത ഗ്രന്ഥങ്ങൾ പലതും പരതി. ആ കൂട്ടത്തിൽ ഒരു പുതിയ നിയമം (ബൈബിൾ ) വിയറ്റ്നാം ഭാഷയിൽ അവൾക്ക് കിട്ടി .സുവിശേഷ ഭാഗങ്ങൾ വായിച്ച അവൾ " നിന്ദാപാത്രമായി ക്രൂശിക്കപ്പെട്ട "ക്രിസ്തുവിനെക്കുറിച്ച് അറിഞ്ഞു. തുടർന്ന് ഒരു ക്രിസ്മസ് മീറ്റിംഗിൽ പങ്കെടുത്ത കിം " സമാധാന പ്രഭുവായ '' യേശുവിനെ സ്വന്ത രക്ഷകനും കർത്താവുമായി സ്വീകരിച്ചു: അവൾക്ക് വലിയ സമാധാനവും സന്തോഷവും ദൈവം നൽകി.
അങ്ങനെ നാപാം പെൺകുട്ടി ( Napalm girl) എന്ന് ലോകം വിളിച്ചവൾ ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ അറിഞ്ഞു. തുടർന്ന് അവളുടെ വിവാഹം നടന്നു. കുടുംബമായി ഭർത്താവിനോടും രണ്ടു മക്കളോടും ഒന്നിച്ച് കാനഡയിൽ താമസിച്ചു.
പിന്നീട് അനേകർക്ക് അവളുടെ പ്രവർത്തനങ്ങൾ ആശ്വാസമായിത്തീർന്നു .
തുടർന്ന് കിം യുനെസ്കോയുടെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു. .
കിം ഫൗണ്ടേഷൻ എന്ന സംഘടന മുഖാന്തരം കിം യുദ്ധത്തിൽ മുറിവേറ്റവർ തുടങ്ങി അനേകർക്ക് ആശ്വാസമേകി പ്രവർത്തിക്കുന്നു.
"My faith in Jesus has enabled me to forgive those who have hurt and scarred me. It has enabled me to pray for my enemies rather than curse them. And it has enabled me not just to tolerate them but truly to love them.
Today, I thank God for that picture. Today , I thank God for everything—even for that road. Especially for that road." .... Kim phuc
"യേശുവിലുള്ള എന്റെ വിശ്വാസം എന്നെ മുറിപ്പെടുത്തിയവരോട് ക്ഷമിക്കുവാൻ എന്നെ ശക്തിപ്പെടുത്തി. ഞാൻ അവരെ സ്നേഹിക്കുന്നു, അവർക്കായി പ്രാർത്ഥിക്കുന്നു:
എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാറ്റിനും നന്ദി ദൈവമേ! പ്രത്യേകിച്ച് ആ വീഥിക്കായി !!"
സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
2 തെസ്സലൊനീക്യർ 3 :16
അതെ !എല്ലാ ചോദ്യങ്ങൾക്കും ഒറ്റ ഉത്തരമേയുള്ളു: യേശുക്രിസ്തു ...
No comments:
Post a Comment