Tuesday, November 9, 2021

ബേത് ലേഹേം: അപ്പത്തിന്റെ ഭവനം

ബേത് ലേഹെമിൽ ക്ഷാമം! പേരിന്റെ അർത്ഥം തന്നെ അപ്പത്തിന്റെ ഭവനം !!

എലീമേലെക് ബേത് ലേഹെമിൽ നിന്ന് മോവാബ് ദേശത്തേക്ക് യാത്രയായി.
സമൃദ്ധിയായി ജീവിക്കാം എന്ന് കരുതിയ ദേശത്ത് തന്നെ താൻ മരിച്ചു. മാത്രമല്ല മോവാബ്യ സ്ത്രീകളെ വിവാഹം കഴിച്ച തന്റെ രണ്ട് ആൺമക്കളും മരണത്തിന് കീഴടങ്ങി.

ബേത് ലേഹെമിൽ നവോമിയും രൂത്തും തിരിച്ചെത്തിയത് യവക്കൊയ്ത്തിന്റെ കാലത്തായിരുന്നു. അപ്പത്തിന്റെ ഭവനത്തിൽ വീണ്ടും ദൈവം സമൃദ്ധി നൽകി.

ദൈവകൃപയാൽ ബോവസിന്റെ വയലിൽ!
തുടർന്ന് ബോവസിന്റെ ഭാര്യ!
ഓബേദിന്റെ അമ്മ .... ദൈവം രൂത്തിനെ അനുഗ്രഹിച്ചു.

എന്നാൽ രൂത്ത് ഒരു കാര്യം അറിഞ്ഞില്ല.
ബേത് ലേഹെമിൽ അനേകം വർഷങ്ങൾക്ക് ശേഷം യഥാർത്ഥ വീണ്ടെടുപ്പുകാരൻ ജനിക്കുമെന്ന്!!! യിസ്രായേലിന്റെ ദൈവമായ കർത്താവിന്റെ ചിറകിൽ കീഴിൽ ആശ്രയിച്ച രൂത്ത് ആ വീണ്ടെടുപ്പുകാരന്റെ വംശാവലിയിൽ ഉൾപ്പെടുമെന്ന് അവൾ ഒരിക്കൽ പോലും ചിന്തിച്ചില്ല.

ഇങ്ങനെ നൊവൊമി മോവാബ്‌ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ലേഹെമിൽ എത്തി.
രൂത്ത് 1: 22

കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ  നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
ലൂക്കൊസ് 2: 11


" അപ്പത്തിന്റെ ഭവനമായ ബേത് ലേഹെമിൽ "ജീവന്റെ അപ്പമായ " ക്രിസ്തു യേശു ജനിച്ചു.

നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.
മീഖാ 5 :2 

ദൈവത്തിന് മഹത്വം! ആമേൻ

ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.
യെശയ്യാവു 55: 9 








2 comments: