സൂര്യകാന്തി പുഷ്പത്തിന് ഒരു സവിശേഷതയുണ്ട്. രാവിലെ സൂര്യനുദിക്കുമ്പോൾ സൂര്യന് അഭിമുഖമായി നിൽക്കും. വൈകുന്നേരമാകുമ്പോൾ പടിഞ്ഞാറ് ദിക്കിലേക്ക് അത് ദിശ തിരിയും.
സൂര്യൻ എവിടെയോ അവിടേയ്ക്ക് തന്റെ മുഖം തിരിച്ചു കൊണ്ടിരിക്കുന്ന സൂര്യകാന്തി പുഷ്പം മനോഹരമാണ്.
1. അതിശയം തോന്നിയേക്കാം, സൂര്യനെപ്പോലെ തന്നെയാണ് സൂര്യകാന്തി പൂവിന്റെ രൂപം.
2. 1000 മുതൽ 2000 വരെ വിത്തുകൾ ഒരു പുഷ്പത്തിൽ ഉണ്ടായിരിക്കും.
വലിയ ഒരു പൂന്തോട്ടം ഉണ്ടാകുവാൻ ഒരു പൂവിന്റെ വിത്ത് ധാരാളം മതിയാകും.
ദൈവപുത്രനായ യേശുവിനെ തന്നെ നോക്കി ജീവിക്കുന്നവർ അവിടുത്തോട് അനുരൂപരായിത്തീരും.
( റോമർ 8: 29 )
അവർ ധാരാളം ഫലം. കായ്ക്കുന്നവരായിരിക്കും. അവർ മുഖാന്തരം ക്രിസ്താനുരൂപരായ അനേകർ ഉണ്ടാകും.
(യോഹന്നാൻ 15 :16)
എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
2. കൊരിന്ത്യർ 3: 18
അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
സങ്കീർത്തനങ്ങൾ 34: 5
കർത്താവേ ഞാൻ അങ്ങയിൽ തന്നെ ദൃഷ്ടി ഉറപ്പിച്ച് അങ്ങയോട് അനുരൂപനായിത്തീരട്ടെ.
ഞാൻ മുഖാന്തരം അനേകർ സത്യവെളിച്ചമായ അങ്ങയെ അറിയട്ടെ.
Sunflower: Looking at Sun
Me :Looking at the SON (Jesus Christ)
സൂര്യകാന്തി പുഷ്പമെന്നും
സൂര്യനെ നോക്കുന്ന പോലെ
ഞാനുമെന്‍റെ നാഥനെ താന്‍
നോക്കി വാഴുന്നു.. നോക്കി വാഴുന്നു.. (സൂര്യകാന്തി..)
Awesome message….. Our Lord has hidden His messages and lessons in every creation …. How wonderful are His ways ….. Thank you Brother.
ReplyDelete