വെയിലാറി കാണാതെയാകുവോളം:- ക്രിസ്തീയ ജീവിതത്തിന്റെ തികവിലേക്ക് എത്താൻ വാഞ്ചിക്കുന്ന മണവാട്ടി യുടെ ആഗ്രഹം എന്നും ഇതായിരിക്കട്ടെ. നിഴലുകൾ ഇല്ലാത്ത, നട്ടുച്ചയ്ക്ക് അധികമധികം ശോഭിച്ചു നിൽക്കുന്ന സൂര്യന്റെ വെളിച്ചം പോലെ നമ്മുടെ ജീവിതത്തിൽ തേജസ്സിന്റെ നിറവിനായി ദാഹിക്കാം. മൂടുപടം നീങ്ങിയ മുഖത്ത് കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്ന നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിൻമേൽ തേജസ്സ് പ്രാപിച്ച് അതെ പ്രതിമയായി രൂപാന്തരപ്പെടുന്നു.2 കൊരിന്ത്യർ 3:8
മൂറിൻമല :- ദിനംപ്രതിയുള്ള ധ്യാന സമയങ്ങളിൽ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പാടുകൾ പ്രാപിക്കുക. മൂറ് പ്രവചനത്തെ സൂചിപ്പിക്കുന്നു. കേവലം അറിവല്ല. ഹൃദയദൃഷ്ടി പ്രകാശിച്ചിട്ട് ആത്മാവിൽ യേശു കർത്താവിന്റെ മഹത്വം വെളിപ്പെട്ട ഒരു വ്യക്തിക്ക് മൂറിൻമല ഏറ്റവും പ്രിയപ്പെട്ട ഒരിടമായി മാറും.ഉയർന്ന ഒരു ആത്മതലത്തിലേക്ക് നാം ഉയർത്തപ്പെടുകയും യഥാർത്ഥ ആരാധന ഹൃദയത്തിൽ നിന്ന് ഉയരുകയും ചെയ്യും.
കുന്തുരുക്കക്കുന്ന്:- കുന്തുരുക്കം സ്തുതി സ്തോത്രങ്ങളെ സൂചിപ്പിക്കുന്നു. ദൈവവചനത്തിൽ നിന്ന് ക്രിസ്തുവിന്റെ സൗരഭ്യം വെളിപ്പെട്ട് ലഭിക്കുന്ന വ്യക്തിയുടെ അധരങ്ങളിൽ നിന്ന് നിശ്ചയമായും സ്തുതികൾ പുറപ്പെടും. അത് സൗരഭ്യവാസനയായി സ്വർഗ്ഗത്തിലേക്ക് ഉയരും. ആയിരമായിരം നാവുകൾക്ക് കർത്താവിന്റെ സ്നേഹത്തെ പൂർണ്ണമായി വർണ്ണിപ്പാൻ കഴിയില്ല. ആത്മാവ് നിറഞ്ഞവരായി സങ്കീർത്തനങ്ങളും സ്തുതികളും ആത്മീയ ഗീതങ്ങളും നിരന്തരം ഹൃദയങ്ങളിൽ നിന്ന് ഉണ്ടാകട്ടെ. അവിടത്തേക്ക് എന്നേക്കും മഹത്വം ആമേൻ.
പ്രാർത്ഥന:- കർത്താവേ അങ്ങയോടുകൂടെ എന്റെ ജീവിതത്തിലെ എല്ലാ നിഴലുകളും മാറുവോളം മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ഇരിപ്പാൻ എന്നെ സമർപ്പിക്കുന്നു. ആമേൻ
Thanks Binoy Br, A man who praise God and always thanks God is the most fortunate because he always gets revelation and through that the strength for a victorious life in this perishable earth. Praise to Jesus.
ReplyDeleteAmen
ReplyDeleteHallelujah...
ReplyDelete