Wednesday, June 10, 2020

കർത്താവിന്റെ നാമം ബലമുള്ള ഗോപുരം. നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. Proverbs 18:10




കൊറോണ വൈറസിന്റെ ആക്രമണത്തിൽ ലോകത്തിലെ സകല രാജ്യങ്ങളും ഭയന്നുവിറച്ചു. ഇപ്പോഴും അതിന്റെ ഭീകരത നാം ദിവസവും പത്രങ്ങളിൽ നിന്ന് അറിഞ്ഞു കൊണ്ടിരിക്കുന്നു.

Covid -19 ന്റെ തുടക്കത്തിൽ തന്നെ യൂറോപ്യൻ രാജ്യങ്ങൾ ഈ ബാധയാൽ വലഞ്ഞു. Spain ൽ ധാരാളം ആളുകൾ മരിച്ചു. എന്നാൽ ആ രാജ്യത്ത് ഒരു പട്ടണത്തിൽ മാത്രം ഇന്നു വരെ ഒരാൾ പോലും രോഗബാധിതനായില്ല.

Zahara De la Sierra എന്ന പട്ടണം ഒരു മലമുകളിൽ പണിതിരിക്കുന്ന ഒന്നാണ്. ഒരു കോട്ട പോലെയാണ് അത് പണിതിരിക്കുന്നത്. മാർച്ച് 14 ന് അതിന്റെ വാതിലുകൾ എല്ലാം അടച്ചു. ശുദ്ധീകരണ പ്രവൃത്തികൾ വളരെ ഉത്സാഹപൂർവ്വം നടത്തി. ജനസംഖ്യയുടെ മൂന്നിലൊന്നും 65 വയസ്സിന് മുകളിലുള്ളവരാണ്. എന്നാൽ അവരെല്ലാം സുരക്ഷിതരാണ്.

27136 പേർ ആ രാജ്യത്തിൽ Covid-19 മൂലം മരിച്ചപ്പോൾ Zahara പട്ടണവാസികൾ സുരക്ഷിതരായിരിക്കുന്നു.

സിറ്റി മേയർ കേവലം 40വയസ്സ് പ്രായമുള്ള Santiago Galvan വളരെ ഉത്സാഹത്തോടും ഉത്തരവാദിത്വത്തോടും ആ സിറ്റിയിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രവർത്തിച്ചു. അങ്ങനെ ചുറ്റുമുള്ള സ്ഥലങ്ങളിൽ അനേകർ ബാധ കൊണ്ടു മരിച്ചപ്പോൾ Zahara യിലുള്ളവർ തങ്ങളുടെ മേയറുടെ നേതൃത്വത്തിൽ സുരക്ഷിതരായി, കോട്ട പോൽ പണിതിരിക്കുന്ന പട്ടണത്തിനുള്ളിൽ സന്തോഷമായി ഇന്നും ജീവിക്കുന്നു.

ഭയങ്കരൻമാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റു പോലെ അടിക്കുമ്പോൾ നീ എളിയവന് ഒരു ദുർഗ്ഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു. Isaiah 25:4

സിറ്റി മേയർ Galvan ന്റെ ഭരണത്തിൻ കീഴിൽ ജനം ഇത്രയും ഭയമില്ലാത്തവർ എങ്കിൽ രാജാധി രാജാവായ ക്രിസ്തുയേശുവിന്റെ പ്രജകളായ നാം എത്ര അധികം ഭയമില്ലാത്തവർ ആയിരിക്കണം.

കർത്താവിന്റെ നാമം ബലമുള്ള ഗോപുരം. നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. Proverbs 18:10

കർത്താവാണ് നമ്മുടെ കോട്ടയും അഭയസ്ഥാനവും. അത്യുന്നതന്റെ മറവിലും സർവ്വശക്തന്റെ നിഴലിൻ കീഴിലുമാണ് നാം വസിക്കുന്നത്.

കർത്താവ് സർവ്വഭൂമിക്കും രാജാവാകുന്നു. അവിടന്ന് എന്റെ ഇടയനും നാഥനുമാകുന്നു.

സ്വർഗ്ഗീയ പിതാവേ, ഇന്നേ ദിവസം എന്റെ ജീവിതത്തെ അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. അവിടത്തെ ചിറകിൻ മറവിൽ ഞാൻ അഭയം പ്രാപിക്കുന്നു. യേശുവിൻ നാമത്തിൽ ആമേൻ.

5 comments: