വളരെ നാളുകൾ സ്വരൂപിച്ച നാണയത്തുട്ടുകൾ നീനു എണ്ണി നോക്കി '
"ഓ. ആയിരം രൂപയുണ്ട്!
ക്രിസ്മസ് അടുത്തു വരുന്നു. "എനിക്ക് നല്ല ഒരു ഡ്രസ്സ് മേടിക്കണം"
സ്കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു പക്ഷിക്കൂട് ഉണ്ട്. നീനുവിൻ്റെ ഭാഷയിൽ പറഞ്ഞാൽ " അച്ഛൻ, അമ്മ പിന്നെ 2 പക്ഷിക്കുഞ്ഞുങ്ങൾ."
അവരുമായിട്ട് വലിയ ചങ്ങാത്തമാണ് നീനുവിന്...
എന്നാൽ ഇന്ന് 2 കുഞ്ഞുങ്ങൾ വലിയ കരച്ചിലാണ് .
എന്തു പറ്റി? നീനുവിൻ്റെ ചോദ്യത്തിന് കുഞ്ഞുങ്ങൾ മറുപടി പറഞ്ഞു.. പക്ഷി വിൽപ്പനക്കാരൻ ഞങ്ങളുടെ അച്ഛനേയും അമ്മയേയും പിടിച്ചു കൊണ്ടു പോയി.
നീനു ഞെട്ടിപ്പോയി. അവൾ ടൗണിലുള്ള കടയിലേക്ക് ഓടി.
" അതാ അവർ കൂട്ടിനുള്ളിൽ കിടക്കുന്നു"
എന്താ വേണ്ടത്? കടക്കാരൻ്റെ പരുഷമായ ചോദ്യം
എനിക്ക് ഈ 2 പക്ഷികളെ വേണം... നീനു പറഞ്ഞു '
"1000 രൂപയാകും.. ''
" ഞാൻ തരാം": അവൾ വീട്ടിലേക്കോടി.
ദരിദ്രയായ അവൾ ക്രിസ്തുമസിന് ഡ്രസ്സ് മേടിക്കാൻ വച്ചിരുന്ന മുഴുവൻ പണവും വിൽപ്പനക്കാരന് നൽകി.
എല്ലായിടത്തും ആഘോഷത്തിൻ്റെ ശബ്ദം .
ഗിഫ്റ്റ് മേടിക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നു.
നീനു വാങ്ങിയ പക്ഷികളേയും കൊണ്ട് ശ്രദ്ധ യോടെ നടന്നു .
"ഇതാ നിങ്ങളുടെ അച്ഛനും അമ്മയും "
ഹാപ്പി ക്രിസ്മസ്...
എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി.
നീനുവിൻ്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു.... ഒരു തുള്ളി സന്തോഷത്തിൻ്റെ കണ്ണുനീർ നിലത്തേക്ക് വീണു.
ആകാശത്ത് ഒരു നക്ഷത്രം പ്രകാശിച്ചു കൊണ്ടിരുന്നു...
അവളുടെ ഹൃദയത്തിലും....
*ആരുടേയോ മുഖം ഇപ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ടാകാം.
അനാഥൻ, വിധവ ,പരദേശി :..
ദൈവശബ്ദം മുഴങ്ങട്ടെ.... ഈ വർഷത്തെ ക്രിസ്തുമസ്, പുതുവത്സരം ഫലമുള്ളതാകട്ടെ....
അപ്പോൾ രാജാവ് അവരോട് തീർച്ചയായും ഇങ്ങനെ പറയും: ‘എന്റെ ഈ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടിയത്രേ ചെയ്തത്.’ മത്തായി 25: 40
No comments:
Post a Comment