കൃഷി സ്ഥലത്ത് നിന്ന് വാഴക്കുലകൾ വെട്ടി ചന്തയിൽ വിൽക്കുവാൻ ഒരു അപ്പനും മകനും പുറപ്പെട്ടു. പിതാവ് വലിയ ഭാരമുള്ള ചാക്ക് ചുമലിൽ വെച്ചു നടന്നു.
എന്നാൽ അതിന് മുൻപ് തൻ്റെ മകൻ്റെ തോളിൽ അനേകം വാഴക്കുലകൾ മാറി മാറി വെച്ചു നോക്കി .തൻ്റെ മകന് വഹിക്കുവാൻ കഴിയുന്ന ഒന്ന് അവൻ്റെ ചുമലിൽ വെച്ചു.
പിതാവിന് വ്യക്തമായി അറിയാം തൻ്റെ മകന് എത്രത്തോളം ഭാരം വഹിക്കുവാൻ കഴിയുമെന്ന് .അതിൽ കൂടുതൽ ഒരു ഗ്രാം ഭാരം പിതാവ് അവൻ്റെ ചുമലിൽ വെയ്ക്കു കയില്ല.
നാം ജനിക്കും മുമ്പെ നമ്മെ അറിയുന്ന നമ്മുടെ സൃഷ്ടാവായ സ്വർഗ്ഗീയ പിതാവിന് വ്യക്തമായി അറിയാം നമുക്ക് എത്രത്തോളം ഭാരം വഹിക്കാൻ കഴിയുമെന്ന് .
ആ പിതാവ് നമ്മോട് കൂടെയുണ്ട്. അവിടുന്ന് വിശ്വസ്തനാണ് .ആമേൻ
സാധാരണ ജനങ്ങൾക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങൾക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്‌ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങൾ ഉണ്ടാകുവാൻ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോൾ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങൾക്കു നല്‌കുന്നു. ദൈവം വിശ്വസ്തനാണല്ലോ.
1 കൊരിന്ത്യർ 10:13
🎵🎵🎵
ഞാനവനുള്ളം കയ്യിലിരിക്കയാൽ
ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ
ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം
തൻ ഹിതമാണെന്നു ഞാനറിയുന്നു;-
എൻ തലയിലെ മുടികളുമെല്ലാം
നിർണ്ണയമവനെണ്ണിയറിയുന്നു
ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ
ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-
No comments:
Post a Comment