കർത്താവിന് സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും രാവിലെ നിന്റെ ദയയെയും രാത്രിതോറും നിന്റെ വിശ്വസ്തതയെയും വർണിക്കുന്നതും നല്ലത്. സങ്കീർത്തനങ്ങൾ 92 :1-3
തോമസ് ഒബദ്യാ ചിസോം ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർത്തപ്പെട്ടു. ഒരു അധ്യാപകനായും പത്രത്തിന്റെ എഡിറ്ററായും ജോലി ചെയ്ത അദ്ദേഹത്തിന് നിത്യ ചെലവിനുള്ള ശമ്പളം മാത്രമേ ലഭിച്ചിരുന്നുള്ളു. ദൈവകൃപയാൽ 27-മത്തെ വയസ്സിൽ കർത്താവായ യേശുവിൽ വിശ്വസിച്ച് രക്ഷപ്രാപിപ്പാൻ ഇടയായി.ശാരീരിക അസ്വസ്ഥതകൾ ജീവിതത്തിൽ അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാൽ അനുഗ്രഹിക്കപ്പെട്ട അനേകം ഗാനങ്ങൾ അദ്ദേഹം എഴുതി .അതിൽ ഏറ്റവും പ്രശസ്തമായ ഒരനുഗൃഹീത ഗാനമാണ് 57 വയസ്സുള്ളപ്പോൾ അദ്ദേഹം രചിച്ചത്..
ഏതാണ് ആ ഗാനം?
"Great is Thy faithfulness "
ദൈവം ജീവിതത്തിൽ ചെയ്ത ചെറുതും വലുതുമായ കാര്യങ്ങൾ ഒന്നും മറക്കാതെ ദൈവത്തിന്റെ വിശ്വസ്തതയെ ഓർത്ത് സ്തുതിക്കാൻ അദ്ദേഹം ജീവിതാന്ത്യം വരെ ശ്രമിച്ചിരുന്നു.
വളരെ നല്ല ഒരു മാതൃക.!
ഗാനത്തിന്റെ ആരംഭത്തിൽ കർത്താവിന്റെ മാറ്റമില്ലാത്ത വിശ്വസ്തയെ വർണ്ണിക്കുന്നു.
അവിടുന്ന് എന്റെ പിതാവാണ് .അങ്ങേക്ക് ഒരിക്കലും മാറ്റമില്ല .അനന്യനായ അങ്ങയുടെ വിശ്വസ്തത എത്ര വലിയത് .വെളിച്ചങ്ങളുടെ പിതാവേ ഓരോ പ്രഭാതത്തിലും അങ്ങയുടെ
സ്നേഹം പുതിയതാണ്. അത് ഒരിക്കലും അസ്തമിക്കുന്നില്ല.
തുടർന്ന് ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തിലൂടെ ലഭിച്ച നൻമകളോർത്ത് നന്ദി പറയുന്നു .എല്ലാം അങ്ങയുടെ വിശ്വസ്തതയെ വർണ്ണിക്കുന്നു .
എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച കർത്താവിന് സ്തോത്രം. അങ്ങയുടെ സാമീപ്യം എപ്പോഴും എന്റെ കൂടെയുണ്ട്. ഇന്നേ ദിവസം വേണ്ട ശക്തിയും നാളെയെ അഭിമുഖീകരിക്കാൻ തന്ന സ്വർഗ്ഗീയ പ്രത്യാശക്കായും ഒരായിരം നന്ദി അബ്ബാ പിതാവേ!!
അതേ കർത്താവേ അങ്ങയുടെ വിശ്വസ്ത വലിയതു തന്നേ !!!

നാം നശിച്ചുപോകാതിരിക്കുന്നത് കർത്താവിന്റെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു.
വിലാപങ്ങൾ 3 :22-23
എല്ലാ നല്ല ദാനവും പൂർണ്ണവരം ഒക്കെയും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവന് ചാഞ്ചല്യമോ, നിഴൽ മാറുന്നതു പോലുള്ള മാറ്റമോ ഇല്ല. യാക്കോബ് 1 :17
There is no shadow of turning with Thee
Thou changest not, Thy compassions, they fail not
As Thou hast been Thou forever wilt be
Great is Thy faithfulness, great is Thy faithfulness
Morning by morning new mercies I see
All I have needed Thy hand hath provided
Great is Thy faithfulness, Lord, unto me
Summer and winter, and springtime and harvest
Sun, moon and stars in their courses above
Join with all nature in manifold witness
To Thy great faithfulness, mercy and love
Pardon for sin and a peace that endureth
Thine own dear presence to cheer and to guide
Strength for today and bright hope for tomorrow
Blessings all mine, with ten thousand beside
Thine own dear presence to cheer and to guide
Strength for today and bright hope for tomorrow
Blessings all mine, with ten thousand beside
Praise GOD... thank you GOD for your faithfulness....
ReplyDeleteAmen 🙏🙏🙏
ReplyDelete