Saturday, June 26, 2021

...നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.ആവർത്തനപുസ്തകം 8: 2 (b)

..പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന നാളുകൾ, അനിശ്ചിതത്വം എല്ലാ വഴികളിലും ...
മുൻപോട്ട് പോകുവാൻ കഴിയാത്ത അവസ്ഥ.
ദൈവത്തിന് ഈ ദിവസങ്ങളിൽ നമ്മോട് പറയാനുള്ളത്
''ഓർക്കുക " .(Remember)

കഴിഞ്ഞു പോയ അനേക സംവത്സരങ്ങളിൽ ദൈവം നടത്തിയ വിധങ്ങൾ നാം ഓർക്കണം.
ദൈവത്തിന് നന്ദി പറയണം. അപ്പോൾ മുൻപോട്ട് പോകുവാനുള്ള ബലം നമുക്ക് ലഭിക്കും.

"ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ഉടുത്തിരുന്ന വസ്ത്രം ജീർണിച്ചിട്ടില്ല; കാലിലെ ചെരുപ്പ് പഴകിയിട്ടുമില്ല."
ആവർത്തനപുസ്തകം 29 :4

യു .എസിൽ ഒരു ആർമി ജനറൽ നടത്തിയ പഠനം ഇപ്രകാരം വിവരിക്കുന്നു.
30 ലക്ഷം ജനത്തെ ദൈവം 40 വർഷം മരുഭൂമിയിലൂടെ എത്ര അതിശയകരമായി നടത്തി.
ഒരു ദിവസം ഏകദേശം 1500 ടൺ ഭക്ഷണം വേണം. 2 ഗുഡ്സ് ട്രെയിനുകൾ നിറച്ചും ഭക്ഷണം വിതരണം ചെയ്താലേ ഇതു സാധ്യമാവുകയുള്ളു.
ഒരു നേരത്തെആഹാരത്തിന് ഒരാൾക്ക് ഒരു ഡോളർ ചെലവായാൽ ദിവസം 9 മില്യൻ ഡോളർ ഭക്ഷണത്തിന് മാത്രമായി ചിലവഴിക്കേണ്ടി വരും.
ആഹാരം പാകം ചെയ്യുവാൻ ദിവസേന 4000 ടൺ വിറക് വേണം.
ഓരോ ദിവസവും 11 മില്യൻ ഗാലൻസ് വെള്ളം ആവശ്യമാണ്.(1 gallon..3.7 litres)

എന്നാൽ ഒരു ദിവസം പോലും കുറവ് വരാതെ ദൈവം അവരെ പുലർത്തി.
മന്ന, കാടപ്പക്ഷി, വെള്ളം, ..... മേഘസ്തംഭം, അഗ്നിത്തൂൺ ...... ദൈവത്തിന് മഹത്വം!

ഇതേ ദൈവത്തെയാണ് നാം സേവിക്കുന്നത്.
ഇന്നു വരെ ദൈവം നിങ്ങളെ നടത്തിയ വിധങ്ങൾ മറ്റൊരാൾക്കും പൂർണ്ണമായി അറിയില്ല.
രോഗങ്ങൾ, അപകടങ്ങൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ,പൈശാചിക പോരാട്ടം, പാപ പ്രലോഭനങ്ങൾ, ഇനി ജീവിതം വേണ്ട എന്നു ചിന്തിച്ച ദിവസങ്ങൾ ......
മുൻപോട്ട് ഒരു ചുവട് പോലും വയ്ക്കാൻ കഴിയാതെ തളർന്ന നിമിഷങ്ങൾ ....

എന്നാൽ ദൈവം കൈപിടിച്ച് ഇവിടെ വരെ എത്തിച്ചു .നിത്യത വരെയും യേശു കർത്താവ് നിങ്ങളെ നടത്താൻ മതിയായവൻ!

"ഓർക്കുക " .... കഴിഞ്ഞ നാളുകളിൽ ദൈവം നടത്തിയ വഴികൾ! ഹാലേലൂയ്യാ !!

ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.
സങ്കീർത്തനങ്ങൾ 48: 14








6 comments:

  1. ആമേൻ...ഇത്രനല്ലവനാം പ്രീയനേ ഇദ്ധരയിൽ രുചിച്ചറിവാൻ ഇടയായതിനാൽ...

    ReplyDelete
  2. എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
    എന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹം
    എന്നെ തോളിറ്റി താരാട്ടുപാടും
    മേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
    ആ സ്നേഹം ആ സ്നേഹം
    ആ ദിവ്യസ്നേഹമാണ് ദൈവം

    ReplyDelete
  3. എന്തു കണ്ടു എന്നെ സ്നേഹിപ്പാൻ
    യോഗ്യനല്ല ഇതു പ്രാപിപ്പാൻ

    നന്ദി യേശുവേ

    ReplyDelete
  4. Nanni nanni nadha.
    Alavilla snehathinayi.

    ReplyDelete