Friday, June 4, 2021

ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട് ഞാൻ നിന്നെ സ്തുതിക്കും.സങ്കീർത്തനങ്ങൾ. 43: 4 


''പരമ സീയോനിലേക്കുള്ള മരുഭൂ യാത്രയിൽ സ്വർഗ്ഗരാജ്യത്തിന്റെ അനുഭവ വിശേഷങ്ങളാൽ ഇപ്പോൾ തന്നെ നമ്മെ അത്യാനന്ദ വിവശരാക്കുന്ന ആ സ്നേഹ ശക്തിയെ പലരും മനസ്സിലാക്കുന്നില്ല .പ്രാണപ്രിയനോടുള്ള ദാഹത്താൽ ഉളളം ജ്വലിക്കയും യേശുവിന്റെ പ്രീതി വാത്സല്യം ജീവനേക്കാൾ നല്ലതാണെന്ന് ആസ്വദിച്ചറിയുന്ന ഒരു കൂട്ടം സാധുക്കൾ ഈ ലോകത്തിൽ ഉണ്ട് .എന്റെ പരമാനന്ദമായ ദൈവം എന്നു പറയുന്ന ശബ്ദം അവരുടേതാകുന്നു ."

അനേകം ക്രിസ്ത്രീയ ഗാനങ്ങൾ രചിച്ച 'സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ ' വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. " മഹത്വത്തിൽ ആർദ്രവാനായി ജീവിക്കുന്നത് തന്റെ സ്വർഗ്ഗീയ പിതാവാണ് എന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതത്തിലെ കഠിനമായ ശോധനകളുടെ മദ്ധ്യത്തിലും കർത്താവിൽ ആനന്ദിക്കുവാൻ അദ്ദേഹത്തിനറിയാമായിരുന്നു..... പരമാനന്ദ ക്രിസ്തീയ ജീവിതം അദ്ദേഹം വിവരിക്കുന്നതി പ്രകാരമാണ് .......

1) ഏകാന്തമായ ധ്യാനത്തിൽ പ്രവേശിച്ച് ദൈവത്തോടുള്ള കൂട്ടായ്മയും ധ്യാനവും എത്ര ആനന്ദകരമാകുന്നു.
2) ശ്രദ്ധാപൂർവ്വം തിരുവചനത്തിൽ ഓരോ ഭാഗങ്ങൾ വായിക്കുന്നത് ഭക്തന് എത്ര ഇമ്പ കരമാണ് .
3) ദൈവത്തിന്റെ ജീവനുള്ള വചനങ്ങളാൽ ആരോടെങ്കിലും ഇടപെട്ടു കൊണ്ടിരിപ്പാൻ ഭക്തനു ലഭിക്കുന്ന അവസരം എത്ര മാധുര്യമേറിയത്!
4) പ്രേമകരങ്ങളായ ധ്യാനമൊഴികളാൽ രചിതങ്ങളായ സംഗീതങ്ങൾ പാടുന്നതിൽ എത്ര ആനന്ദം ഉണ്ടാകുന്നു.
5) ദൈവം നമുക്കായി നൽകിയിരിക്കുന്ന വാഗ്ദത്തങ്ങളെ ധ്യാനിക്കുമ്പോൾ ഒരു ഉല്ലാസം നമ്മിൽ ഉണ്ടാകുകയും സ്നേഹ രസത്തിൽ സമൃദ്ധി പ്രാപിക്കയും ചെയ്യുന്നു.
6) നമ്മുടെ കർത്താവിന്റെ രണ്ടാം വരവിന്റെ പ്രത്യാശയും ധ്യാനങ്ങളും ഭക്തനിൽ ആനന്ദം ഉളവാക്കുന്നു
7 ) സകലത്തിനും മീതെ മനസ്സലിവുകളുടെ പിതാവായ മഹാദൈവം നമുക്ക് ചെയ്തിട്ടുള്ള മഹാകാരുണ്യങ്ങളെ ധ്യാനിക്കുന്നത് എത്ര ആനന്ദമാകുന്നു.

'ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ
കൂടാരത്തിൻ മുടി പോലെ ക്രൂശിൻ നിറം മാത്രം മതി

പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ
യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ

ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല
എപ്പോളെന്റെ കർത്താവിനെ
ഒന്നു കാണാമെന്നേയുള്ളു.













(സമാഹൃതം ....പരമാനന്ദ ക്രിസ്തീയ ജീവിതം )




No comments:

Post a Comment