Tuesday, July 20, 2021

 

ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു: അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.മർക്കൊസ് 5:27‭-‬28 

അവളുടെ പേര് നമുക്കറിയില്ല,എന്നാൽ അവളുടെ ദയനീയ അവസ്ഥ നമുക്കറിയാം.
അവൾ ഒരു ചതഞ്ഞ ഓടയാണ്.
"പന്ത്രണ്ടു വർഷമായി പല വൈദ്യൻമാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായ ഒരു സ്ത്രീ ".....
എന്നാൽ സൌജന്യമായി രോഗികളെ സൗഖ്യമാക്കുന്ന ഒരു നല്ല ഡോക്ടറെക്കുറിച്ച് അവൾ കേട്ടു .എല്ലാ രോഗങ്ങൾക്കും നല്ല വൈദ്യനായ യേശു. മാത്രമല്ല അവിടുന്ന് പറഞ്ഞിട്ടുണ്ട് സൌഖ്യമുളളവർക്കല്ല രോഗികൾക്കാണ് വൈദ്യനെക്കൊണ്ടാവശ്യം.

യായിറൊസിന്റെ മകളെ സുഖപ്പെടുത്തുവാനായി വീഥിയിലൂടെ നടന്ന പോയ യേശുവിന്റെ ചുറ്റിലും വലിയ പുരുഷാരം ഉണ്ടായിരുന്നു.

വിശ്വാസത്താൽ അവൾ യേശുവിന്റെ വസ്ത്രത്തിൽ തൊട്ടു .അവൾ ആ നിമിഷം പൂർണ്ണ സൗഖ്യം പ്രാപിച്ചു.

മനുഷ്യർ പരാജയപ്പെട്ടു.
ക്രിസ്തു യേശു വിജയിച്ചു

എന്നാൽ അവളുടെ ജീവിതത്തിലെ ഏറ്റവും മഹത്വപൂർണ്ണമായ നിമിഷത്തിലേക്ക് അവൾ എത്തിച്ചേർന്നു.
ദൈവത്തിന്റെ പുത്രനായ യേശു ക്രിസ്തുവു മായി ഒരു കൂടിക്കാഴ്ച്ച.!! അവൾ യേശുവിനെ വ്യക്തമായി കണ്ടു. കർത്താവ് അവളെ വിളിച്ചു " മകളേ......

ഇതു വായിക്കുന്ന നിങ്ങൾ ഒരു ചതഞ്ഞ ഓടയാണോ?
പുകയുന്ന തിരി? എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവോ?
ഒരു സദ് വാർത്ത നിങ്ങളെ അറിയിക്കട്ടെ...

ചതഞ്ഞ ഓട അവൻ ( യേശു)ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല.
മത്തായി 12 :19

നാളെക്കായി കാത്തിരിക്കേണ്ട.ഈ നിമിഷം തന്നെ യേശു കർത്താവിന്റെ അടുക്കൽ വരിക..
ഈ നല്ല വൈദ്യനെ കരങ്ങൾ നീട്ടി സ്പർശിക്കുക.........



















സമാഹൃതം .... മാക്സ് ലുക്കാഡോ, കെൻ ഗയർ

1 comment: