നമ്മുടെ ദൈവവും പിതാവുമായ അവിടത്തെ സന്നിധിയിൽ നിങ്ങളുടെ വിശ്വാസം പ്രകടമാക്കുന്ന പ്രവൃത്തിയും സ്നേഹപ്രേരിതമായ പ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശയുടെ ഉറപ്പും ഞങ്ങൾ ഓർക്കുന്നു.
1 തെസ്സലോനിക്യർ 1 :3
പ്രസിദ്ധ എഴുത്തുകാരനായ ബെർനാർഡ് ന്യൂമാൻ ഒരിക്കൽ ബൾഗേറിയ എന്ന രാജ്യം സന്ദർശിക്കാനെത്തി. അവിടെ ഒരു കർഷകന്റെ ഭവനത്തിൽ ചില നാളുകൾ അദ്ദേഹം താമസിച്ചു.എന്നാൽ ആ ഭവനത്തിൽ അദ്ദേഹത്തെ അശ്ചര്യപ്പെടുത്തിയ ഒരു കാഴ്ച, കർഷകന്റെ മകൾ എല്ലായ്പ്പോഴും ഒരു വസ്ത്രം തയ്ച്ചു കൊണ്ടിരിക്കുന്നു!
ബെർനാഡ് ആ പെൺകുട്ടിയോടു് ചോദിച്ചു.
"നീ എപ്പോഴും ഈ വസ്ത്രം തയ്ച്ചിട്ടും മടുത്തു പോകുന്നില്ലേ?"
(Don't you ever get tired of that eternal sewing ?)
അവൾ പറഞ്ഞു " ഒരിക്കലുമില്ല" ഇത് എന്റെ വിവാഹ വസ്ത്രമാണ് !!!.
("O no!" she said "you See this is my wedding dress "..)
അതെ ,സ്നേഹത്തിൽ മടുപ്പില്ല. യേശുവിനോടുള്ള സ്നേഹത്തിൽ ചെയ്യുന്ന പ്രവൃത്തിയെ ദൈവവചനം വിളിക്കുന്ന പേരാണ് "സ്നേഹപ്രയത്നം ".
പ്രാർത്ഥന, വചന ധ്യാനം, ആരാധന,സൽപ്രവർത്തികൾ, ..... എല്ലാം നമ്മുടെ ആത്മമണവാളനായ ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്നായിരിക്കട്ടെ...
നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.
വെളിപ്പാടു 19: 7-8
അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളതു. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെനടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും. സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
സങ്കീർത്തനങ്ങൾ 45 :13-15
എൻ പ്രിയനെപോൽ സുന്ദരനായ് ആരെയും ഞാനുലകിൽ... കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല...
ReplyDeleteWow. How true is this!!
ReplyDelete