Wednesday, September 1, 2021

 


"നാം നമ്മുടെ ഭാരങ്ങളുടെ കാൽ ഭാഗമോ പകുതി ഭാഗമോ മുക്കാൽ ഭാഗമോ കർത്താവിന് സമർപ്പിച്ചാൽ ബാക്കി ഭാഗം നാം ചുമക്കേണ്ടി വരും. നാം നമുക്കുള്ള സകലത്തേയും ദൈവത്തിന് സമർപ്പിച്ചാൽ ദൈവം നമ്മുടെ മുഴുവൻ ഭാരവും ചുമന്നു കൊള്ളും.

പ്രതിഷ്ഠയുള്ളവന് വിശ്വാസമുണ്ട്.

വിശ്വാസമുള്ളവന് വിശ്രമം ഉണ്ട്.

ഒരു അമ്മയുടെ മടിയിൽ വിശ്രമിക്കുന്ന കുഞ്ഞ് എന്ന പോലെ അവർ ആശ്വാസം പ്രാപിക്കും... "


റ്റി പി എം സഭയെ നയിക്കാൻ കർത്താവിനാൽ നിയോഗിക്കപ്പെട്ട പോൾ എന്ന ദൈവദാസന്റെ അവസാന സന്ദേശത്തിലെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത് .

നാം എത്ര മാത്രം ഭാരം ചുമക്കുന്നു ഈ നാളുകളിൽ? കർത്താവിന്റെ കരങ്ങളിൽ എല്ലാം സമർപ്പിക്കാം... നമ്മെത്തന്നെ പൂർണ്ണമായി ....
നമുക്ക് കർത്താവിനോട് പറയാം...

"കർത്താവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല. ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു."
സങ്കീർത്തനങ്ങൾ 131: 1‭-‬2 

##
എല്ലാം ഞാൻ ഏകിടുന്നെൻ
മാനസം ദേഹി ദേഹം
നിൻഹിതം ചെയ്തിടുവാൻ
എന്നെ സമർപ്പിക്കുന്നു;-

കർത്താവേ! നിൻ പാദത്തിൽ
ഞാനിതാ വന്നിടുന്നു
എന്നെ ഞാൻ സമ്പൂർണ്ണമായ്
നിൻകയ്യിൽ തന്നിടുന്നു


3 comments:

  1. പിതാവേ,
    പൂർണമായും ഞങ്ങളെ സമർപ്പിക്കാനുള്ള കൃപ തരണേ, ഉയരത്തിലേക്കു നോക്കുവാൻ ഞങ്ങളുടെ കണ്ണുകൾ തുറക്കണമേ, അവിടുത്തെ ഇഷ്ടം ഞങ്ങളിൽ പൂർണമാകുവാൻ ഞങ്ങളെ ഒരുക്കണമേ..

    ReplyDelete
  2. 1 പത്രൊസ് 5:7 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.

    ReplyDelete