Thursday, September 2, 2021

 

വളരെ നാളുകൾ പ്രാർത്ഥിച്ചും ഒരുങ്ങിയും ബ്രയൻ സിമ്മൻസും കുടുംബവും പനാമ മഴക്കാടുകളിൽ എത്തി. അവിടെയുള്ള ആദിവാസികളായ പായകുന ആളുകളുടെ ഭാഷയിൽ തിരുവചനം പരിഭാഷപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.


" "ചെറിയ വിമാനത്തിൽ നിന്നിറങ്ങി പുക്യോറോ ഗ്രാമത്തിലേക്ക് ഞങ്ങൾ നടന്നു.
ഹൃദയത്തിൽ അനേകം ചോദ്യങ്ങൾ...
ഈ പ്രാകൃത മനുഷ്യർ ഞങ്ങളെ സ്വീകരിക്കുമോ? ഞങ്ങളുടെ കുടുംബത്തെ അവർ സ്നേഹിതരായി കരുതുമോ?
സുവിശേഷത്തോട്എപ്രകാരമായിരിക്കും അവർ പ്രതികരിക്കുക?....

അതാ... ഗ്രാമം ഞങ്ങൾക്ക് ഇപ്പോൾ കാണാം.
അവിടെ നിന്ന് കൂട്ടമായി ആളുകൾ ഞങ്ങളെ ലക്ഷ്യമാക്കി വരുന്നു .അവർ എന്തോ വിളിച്ചു പറയുന്നുണ്ട്... "കിൽ ബ്രയൻ ...കിൽ ബ്രയൻ;
ഞങ്ങൾ ഭയന്നു വിറച്ചു. എല്ലാം ഇവിടെ അവസാനിക്കുമോ? ഭാഷാ പഠനം, സുവിശേഷം .......

ഞങ്ങൾ പേടിച്ചു വിറയ്ക്കുന്നതു കണ്ട് അവരുടെ കൂടെ വന്ന ഒരാൾ സ്പാനിഷ് ഭാഷയിൽ പറഞ്ഞു.'കിൽ ബ്രയൻ ,എന്നാൽ ഞങ്ങളുടെ ഭാഷയിലെ (കുന ഭാഷ) ഹാർദ്ദവമായ സ്വീകരണമാണ് .കിൽ ബ്രയൻ എന്നാൽ " അങ്കിൾ ബ്രയൻ " എന്നർത്ഥം!!
ഞങ്ങൾ താങ്കളെ സ്നേഹപൂർവ്വം സ്വീകരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. 

അന്ന് കുന ഭാഷയിലെ ഒരു വാക്ക് ആദ്യമായി ഞങ്ങൾ പഠിച്ചു.

തുടർന്ന് 8 വർഷം ഞങ്ങൾ അവിടെ താമസിച്ചു. അനേകം പ്രതികൂലങ്ങളിലൂടെ ഞങ്ങൾ കടന്നു പോയി. എങ്കിലും പുതിയ നിയമം പായകുന ഭാഷയിലേക്ക് തർജ്ജമ ചെയ്യുവാൻ ദൈവം ബലം നൽകി. മാത്രമല്ല ആ സമൂഹത്തിൽ അനേകർ ജീവനുള്ള ദൈവമായ യേശുക്രിസ്തുവിൽ വിശ്വസിച്ച് രക്ഷപ്രാപിച്ചു! ഇന്ന് അവിടെയുള്ള സഭകളിൽ പായകുന ഭാഷയിൽ ജനം സത്യ ദൈവത്തെ ആരാധിക്കുന്നു.!!

ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ നാം പിൻമാറരുത്.
ദൈവം വിളിച്ച ഉന്നതമായ വിളിയിൽ വിശ്വസ്തരായി മുന്നേറാം. വിളിച്ച ദൈവം വിശ്വസ്തൻ .പ്രതികൂലങ്ങൾ വന്നേക്കാം. എന്നാൽ ദൈവം സകലത്തിലും ജയോത്സമായി നമ്മെ നടത്തും.... കർത്താവ്ഏല്പിച്ച ദൗത്യം പൂർത്തികരിപ്പാൻ നമുക്ക് കൃപ തരും. അവിടുത്തേക്ക് എന്നേക്കും മഹത്വം ആമേൻ.

ഞാൻ നിങ്ങൾക്കു എല്ലാവർക്കും വേണ്ടി കഴിക്കുന്ന സകലപ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ചും നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.
ഫിലിപ്പിയർ 1 :3‭-‬4 

2 comments: