Wednesday, September 15, 2021

 ഏറിയ വെളളങ്ങൾക്ക് സ്നേഹത്തെ കെടുത്തുവാൻ കഴിയുകയില്ല. നദികൾക്ക് അതിനെ മുക്കിക്കളയുവാൻ സാധിക്കുകയില്ല.

സ്നേഹത്തിന്റെ അഗ്നിയെ കെടുത്തി കളയുവാൻ വലിയ ജലപ്രവാഹങ്ങൾക്ക് കഴിയുകയില്ല.
കാരണം ഇനി മുതൽ ജീവിക്കുന്നത് ഞാൻ അല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു.

കർത്താവേ അങ്ങയുടെ സ്നേഹം എന്നെ നിർബന്ധിക്കുന്നു. അങ്ങയിലേക്ക് എന്നെ ആകർഷിക്കുന്നു.

 ഇനി ജീവിക്കുന്നവനായ ഞാൻ എനിക്കു വേണ്ടിയല്ല എനിക്കായി മരിച്ചുയർത്ത യേശുവിനായി മാത്രം ജീവിക്കുന്നു .

കർത്താവേ പിമ്പിലുള്ളത് ഞാൻ മറക്കുന്നു എന്റെ മുമ്പിൽ വെച്ചിരിക്കുന്ന ലക്ഷ്യത്തിലേക്ക് ഞാൻ ഓടുന്നു. എന്നെ സഹായിക്കേണമേ. ആമേൻ.

ഉത്തമ ഗീതം 8: 7
ഗലാത്യർ        2: 20
2 കൊരിന്ത്യർ5: 14
ഫിലിപ്പിയർ    3: 14 

Song...ഏറിയ വെളളങ്ങൾക്ക്...

2 comments:

  1. യോഗ്യനല്ല ഇതു പ്രാപിപ്പാൻ
    ഇതു കൃപായതാൽ...

    പിതാവേ, അങ്ങയെ കുറിച്ച് കൂടുതൽ അറിയുന്തോറും, ഈ സ്നേഹം കിട്ടാൻ എനിക്കു ഒരു യോഗ്യതയും ഇല്ല എന്ന് പൂർണ്ണ ബോധ്യം ആകുന്നു....

    ആ സ്നേഹം മാത്രം ചിന്തിച്ചു ജീവിക്കാൻ ഞങ്ങളെ സഹായിക്കണേ

    ReplyDelete