എബ്രായ ഭാഷയിൽ നാമം ഒരു വ്യക്തിയെ കുറിക്കുന്നു.ഉത്തമഗീതത്തിലെ
മണവാളനായ യേശുവിനെയാണ് ഇവിടെ പ്രകീർത്തിക്കുന്നത്.
കർത്താവായ യേശുവിന്റെ നാമം പകരപ്പെട്ട എണ്ണ പോലെയാണ് .
(ointment,oil poured forth)
നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുവാൻ യേശുവിനു മാത്രമേ കഴിയൂ .
അന്ധകാരത്തിൽ ഇരിക്കുന്നവർക്ക് വെളിച്ചമാണ് ക്രിസ്തു.
യേശുവിന്റെ നാമം ഏറ്റവും നല്ല ഔഷധമാണ് .പാപത്തെ
പരിപൂർണമായി നീക്കുവാൻ അവനു' ശക്തിയുണ്ട്.എല്ലാ
രോഗങ്ങൾക്കും മതിയായ ഔഷധം യേശുവിന്റെ നാമം മാത്രം.
യേശുവിന്റെ നാമം പകർന്ന പരിമള തൈലമാണ് .ദുർഗന്ധം
വമിച്ച നമ്മുടെ ജീവിതങ്ങളെ 'സൌരഭ്യവാസനയായി ' മാറ്റുവാൻ
കർത്താവായ യേശുക്രിസ്തുവിനു മാത്രമേ കഴിയുകയുള്ളൂ.
"യേശു" എന്ന നാമം പ്രകാശമാണ്,ഔഷധമാണ്,പരിമളതൈലമാണ് .......
അവിടുത്തെ നാമം നമ്മുടെ നാവിനു തേൻ പോലെയാണ് ,മനസ്സിന് കുളിർമയും
ഹൃദയത്തിനു സംഗീതവും ......
പ്രാർത്ഥന :
കർത്താവായ യേശുവേ ഞാൻ നിന്നെ സ്തുതിക്കുന്നു.
ഞാൻ നിന്നെ സ്നേഹിക്കുന്നു.ഈ നാമത്തെ ഒരായിരം
പ്രാവശ്യം മഹത്വപ്പെടുത്തുവാൻ ഇന്നേ ദിവസം എന്നെ
സഹായിക്കണമേ .ആമേൻ
No comments:
Post a Comment