Wednesday, November 21, 2018

" നിന്റെ പിന്നാലെ എന്നെ വലിക്ക, നാം ഓടിപ്പോക..." *(ഉത്തമ ഗീതം 1:4)*

"


നിന്റെ പിന്നാലെ എന്നെ വലിക്ക, നാം ഓടിപ്പോക..."
 *(ഉത്തമ ഗീതം 1:4)*

*ക്രി* സ്തീയ ജീവിതം കർത്താവായ യേശുവിന്റെ പിന്നാലെ ഉള്ള ഒരു ഓട്ടമാണ്.
ഒരു ശക്തിയേറിയ കാന്തം ഇരുമ്പ് കഷണങ്ങളെ വലിച്ചടുപ്പിക്കുന്നതു പോലെ അവിടുന്ന് നമ്മെ തന്നിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കും.

'സ്വർഗ്ഗത്തിന്റെ വേട്ടനായ് ' എന്ന ഗാനത്തിൽ ഫ്രാൻസിസ് തോംപ്സൺ തന്റെ രക്ഷയുടെ അനുഭവം വർണ്ണിക്കുന്നത്, *ഒരു വേട്ടനായ് തന്റെ ഇരയുടെ പിന്നാലെ ഓടുന്നതുപോലെ യേശു സ്നേഹത്തിന്റെ പാദങ്ങളുമായി തന്നെ കീഴടക്കുവോളം പിൻതുടർന്നതായി പാടിയിരിക്കുന്നു.*

എന്നാൽ ദൈവസ്നേഹം അറിഞ്ഞവർ താഴ് വരകളിലും മലകളിലും ചെറുമാനിനെപ്പോലെ ചാടിയും കുതിച്ചും കൊണ്ട് സഞ്ചരിക്കുന്ന ക്രിസ്തുവിനെ  പൗലോസിനെപ്പോലെ സ്ഥിരചിത്തരായി പിൻതുടരുക. *(ഉത്തമ ഗീതം 2:8)*

അതിനായി അവിടുന്ന് നമ്മുടെ കാലുകളെ പേടമാൻകാൽ പോലെയാക്കി; ഉന്നതികളിൻമേൽ നമ്മെ നടക്കുമാറാക്കുന്നു.
*(ഹബക്കുക്ക് 3:19)*

ഓരോ പ്രഭാതത്തിലും അവിടത്തെ നമുക്ക് അന്വേഷിക്കാം. മഗ്ദലക്കാരി മറിയയെപ്പോലെ യേശുവിനെ സ്നേഹിക്കാം. അവൾ ഓടി... *(യോഹന്നാൻ 20:2)* പത്രോസും യോഹന്നാനും അവളുടെ വാക്ക് കേട്ട് കല്ലറയിലേക്ക് ഓടി...
*(യോഹന്നാൻ 20:4)*

ഇന്നേ ദിവസം കർത്താവിന്റെ പിന്നാലെ അനേക ദൂരം സഞ്ചരിക്കാനുണ്ട്.
പരിമളപർവ്വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി യേശു നമ്മെ ചേർക്കാൻ ഓടി വരുന്ന ദിവസം *( ഉത്തമ ഗീതം 8:14)* ഒരു പക്ഷേ ഇന്നാവില്ലെന്ന് ആർക്കു പറയാൻ കഴിയും?

നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക്ക *(ആമോസ് 4:12 b).*
ദൈവം നിങ്ങളെ ശക്തരാക്കട്ടെ.

No comments:

Post a Comment