അവൻ സംസാരിച്ചപ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ തുള്ളിച്ചാടി....
my heart leaped up when He spoke.(Song of Songs 5:6)
അന്ത്യനാളുകളിൽ അധർമ്മം പെരുകുന്നതു കൊണ്ട് അനേകരുടെ സ്നേഹം തണുത്തു പോകും എന്ന് കർത്താവ് തന്റെ വചനത്തിൽ പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഇത് അന്ത്യകാലമത്രേ.
തണുത്തുറഞ്ഞ എന്റെ ഹൃദയത്തെ എങ്ങനെ ചൂട് പിടിപ്പിക്കാം?(warm up)
എന്റെ ഉള്ളിൽ ഹൃദയത്തിന് ചൂട് പിടിച്ചു. എന്റെ ധ്യാനത്തിങ്കൽ തീ കത്തി. അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു.psalms 39:3. കർത്താവായ യേശുവിന്റെ മാധുര്യമേറിയ വചന ധ്യാനത്തിങ്കൽ നമ്മുടെ ഹൃദയം ദൈവസ്നേഹത്തിന്റെ ചൂട് അനുഭവിക്കും.
അവൻ വഴിയിൽ സംസാരിച്ച് തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ? എന്ന് അവർ തമ്മിൽ പറഞ്ഞു. Iuke 24:32. കർത്താവായ യേശുവിനോട് ചേർന്ന് നാം നടക്കുമ്പോൾ അവിടന്ന് നമ്മോട് ഹൃദ്യമായി സംസാരിക്കും. അപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരിക്കും.
അവന്റെ അധരം താമരപ്പൂവ് പോലെയിരിക്കുന്നു. അത് മൂറിൻ തൈലം പൊഴിച്ചു കൊണ്ടിരിക്കുന്നു.Song of songs 5:13. ഇത് വായിക്കുന്ന നിങ്ങൾ ഒരു മരുഭൂമി അനുഭവത്തിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയായിരിക്കാം. അവിടെയും കർത്താവിന് നമ്മോട് സംസാരിക്കാനുണ്ട്.അതുകൊണ്ട് ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോട് ഹൃദ്യമായി സംസാരിക്കും (ഹോശേയ 2:14).
യേശുവിനോട് നമുക്കും പറയാം. കർത്താവേ ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. John 6:68.
പ്രാർത്ഥന:- കർത്താവായ യേശുവേ എന്നോട് സംസാരിക്കണമേ. ശൂലേംകാരിയുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞതുപോലെ ഈ പ്രഭാതത്തിൽ എന്റെ ഹൃദയവും നിറഞ്ഞു കവിയട്ടെ. ആമേൻ
No comments:
Post a Comment