വെളിപ്പാട് പുസ്തകത്തിൽ സീയോൻ മലയിൽ കുഞ്ഞാടായ ക്രിസ്തുവിനോട് കൂടെ നിൽക്കുന്നവർക്ക് ഒരു പ്രത്യേകതയുണ്ട്.
അവർ സിംഹാസനത്തിനും നാല് ജീവികൾക്കും മൂപ്പൻമാർക്കും മുമ്പാകെ ഒരു പുതിയ പാട്ട് പാടി.ആ പാട്ട് മറ്റാർക്കും പഠിപ്പാൻ കഴിഞ്ഞില്ല. Revelation 14:3.
കർത്താവായ യേശുവിനോട്, സ്വർഗ്ഗത്തിൽ വച്ച് പാടുന്ന ഗാനം സ്വർഗ്ഗത്തിൽ വച്ച് പാടിതുടങ്ങിയതല്ല. ഭൂമിയിൽ തങ്ങൾ ആയിരുന്നു.എല്ലാ ഇടങ്ങളിലും ഹൃദയത്തിന്റെ ആഴത്തിൽ നിരന്തരമായി ഉയർന്നു വന്ന സ്നേഹത്തിന്റെ കവിഞ്ഞൊഴുക്കായിരുന്നു ആ ഗാനം.കർത്താവിന്റെ മണവാട്ടിക്ക് പ്രിയനോടുള്ള സ്നേഹത്തിന്റെ സംഗീതം പാടി പഠിക്കാനുള്ള വിലയേറിയ ദിവസം ഇന്നത്രേ.
ജീവിതത്തിന്റെ തിരക്കുകളിൽ ഗാനം നഷ്ടമായ അനേകരുടെ കൂട്ടത്തിൽ നാം ഒരിക്കലും ആയിത്തീരരുത്. ആത്മാവ് നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന് പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.EPhesians 5: 19, 20
*എല്ലാ പ്രഭാതത്തിലും ദൈവത്തിനായി പാടിക്കൊണ്ടിരുന്ന ഒരു പക്ഷിക്ക് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗാനം നഷ്ടമായി. സന്തോഷം, സമാധാനം, പ്രത്യാശ ഒന്നും ഹൃദയത്തിൽ ഇല്ലാതായി.എന്നാൽ ഈ നാളുകളിൽ ഭൗതീകമായി ധാരാളം കാര്യങ്ങൾ നേടാൻ കഴിഞ്ഞു.
ഒരു ദിവസം ഒരു സൂര്യകാന്തിപ്പൂവ് സന്തോഷത്തോടെ സൂര്യനെ നോക്കി നിൽക്കുന്നത് കണ്ട പക്ഷി പൂവിനോട് ചോദിച്ചു. എന്തേ നിനക്കിത്ര ആനന്ദം? ഞാൻ ഈ പ്രഭാതത്തിൽ എന്റെ സ്രഷ്ടാവായ ദൈവത്തെ സ്തുതിച്ചു കൊണ്ട് ഒരു ഗാനം പാടി. പാട്ടുകാരി പക്ഷിക്ക് തന്റെ ആനന്ദം നഷ്ടമായതിന്റെ കാരണം വ്യക്തമായി. അവൾ തീരുമാനത്തോടെ തന്റെ കൂട്ടിലേക്ക് പറന്നു.
കർത്താവിനെ സ്തുതിപ്പിൻ, നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്. അതു മനോഹരവും സ്തുതി ഉചിതവും തന്നെ Pടalms 147:1.
പ്രാർത്ഥന :- കർത്താവായ യേശുവേ ഞാൻ ഹൃദയപൂർവം പാടി അങ്ങയെ സ്തുതിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തിന്റെ ഗാനം എനിക്ക് ഒരിക്കലും നഷ്ടമാവാൻ ഇടവരരുതേ ആമേൻ.
പാടും ഞാൻ യേശുവിന്
ജീവൻ പോവോളം നന്ദിയോടെ
പാടും ഞാനെന്നകതാരില നുദിനം
വാഴും ശ്രീയേശുവിന്.
*selected..song bird and flower
No comments:
Post a Comment