ക്രിസ്തീയ ജീവിതം ദൈവത്തോടുള്ള ആഴമായ സ്നേഹബന്ധമാണ്. എന്നാൽ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും കൂടെ വേണം നാം കർത്താവിനെ സ്നേഹിക്കേണ്ടത് എന്നുള്ളത് തിരുവചനത്തിലെ ആദ്യ കല്പനയാണ്. ആ സ്നേഹത്തിന് ഒരു വളർച്ചയുണ്ട്.
ബെഥാന്യയിലെ മറിയ യേശുവിനെ ഹൃദയപൂർവ്വം സ്നേഹിച്ച ഒരാളായിരുന്നു.എന്നാൽ പടിപടിയായി അതിൽ വർദ്ധിച്ചു വന്നതായി തിരുവചനത്തിൽ നാം വായിക്കുന്നു.
1,ആദ്യ സ്നേഹം First love
അവൾ കർത്താവിന്റെ കാല്ക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. Luke11:39.
2, വളരുന്ന സ്നേഹം Growing love
യേശു ഇരിക്കുന്നിടത്ത് മറിയ എത്തി. അവനെ കണ്ടിട്ട് അവന്റെ കാല്ക്കൽ വീണു. കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. John 11:32
3, തികഞ്ഞ സ്നേഹം Mature love
അപ്പോൾ മറിയ വിലയേറിയ സ്വച്ഛ ജടമാം സി തൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി.തന്റെ തലമുടി കൊണ്ട് കാൽ തുവർത്തി. തൈലത്തിന്റെ സൗരഭ്യം കൊണ്ടു വീട് നിറഞ്ഞു. John 12:3
പ്രാർത്ഥന:- കർത്താവായ യേശുവേ, അങ്ങയുടെ പാദപീഠത്തിൽ ഇരിപ്പാനും പ്രതികൂലങ്ങളുടെ മദ്ധ്യത്തിലും അങ്ങേ കാല്ക്കൽ എന്നെ സമർപ്പിക്കുന്നു. എന്നാൽ എന്റെ ജീവിതത്തെ അവിടത്തെ പാദപീഠത്തിൽ ഒഴുക്കി കളയുന്ന സ്നേഹത്തിലേക്ക് ഇന്നേ ദിവസം എന്നെ കൈപിടിച്ച് നടത്തണമേ. ആമേൻ.
Amen...
ReplyDelete