രാജാവ് എന്നെ പളളിയറകളിലേക്ക് (chambers) കൊണ്ടു വന്നിരിക്കുന്നു. ഉത്തമഗീതം 1:4
നിന്റെ പിന്നാലെ വലിക്ക, നാം ഓടിപ്പോക എന്ന പ്രിയയുടെ ആഗ്രഹം മൂലം അവൾ രാജാവിന്റെ പള്ളിയറകളിലേക്ക് കൊണ്ടുവരപ്പെട്ടു. പള്ളിയറകൾ (Chambers) കർത്താവിനോടുള്ള ആത്മീയ കൂട്ടായ്മയുടെ ഇടമാണ്. ദൈവവുമായുള്ള ഒരു ഭക്തന്റെ ആഴമേറിയ അഭിവാഞ്ചയുടെ ചിത്രമാണ് ഈ വചനങ്ങളിലൂടെ ദൃശ്യമാകുന്നത്. യേശു പറഞ്ഞു ഞാനോ ഭൂമിയിൽ നിന്ന് ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും. യോഹന്നാൻ 12:32.
സ്വർഗ്ഗീയ മണിയറയിൽ രാജ്ഞിക്ക് ഈ കൂട്ടായ്മ ലഭ്യമാകും എന്ന് എല്ലാവർക്കും ഉറപ്പുണ്ട്. എന്നാൽ ഈ ഭൂമിയിൽ എനിക്ക് രാജാവിന്റെ പള്ളിയറകളിൽ പ്രവേശനം സാധിച്ച് ഒരു കൂട്ടായ്മ ലഭ്യമാകുമോ? യേശുവിനെ രാജാവായി മഹത്വപ്പെടുത്തിയ മത്തായി എഴുതിയ സുവിശേഷം വളരെ വ്യക്തമായി അത് വിവരിക്കുന്നു. നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ (chambers) കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാർത്ഥിക്ക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും. മത്തായി 6:6.
ക്രിസ്തുവിന്റെ രക്തത്താൽ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശനം ലഭിച്ച നാം എത്രത്തോളം തന്റെ പള്ളിയറയിൽ ആ കൂട്ടായ്മ അനുഭവിക്കുന്നുണ്ട്? ഇല്ലായെങ്കിൽ അവിടുന്ന് നമുക്കായി കാത്തിരിക്കുന്നു. മുറിയിൽ കടന്ന് വാതിൽ അടയ്ക്കുക. വിശ്വാസത്താൽ ദൈവസന്നിധിയിൽ ശാന്തമായിരുന്ന് യേശുവിനോട് പറയുക "അങ്ങയുടെ പിന്നാലെ എന്നെ വലിക്ക.
🎶 ഇതെന്തു ഭാഗ്യം യേശു നാഥനോട് ചേർന്നു ഞാനിതാ. ഇത്ര ശ്രേഷ്ഠനാഥനെന്റെ മിത്രമായ് ഭവിച്ചു ഹാ. 🎶

No comments:
Post a Comment