Tuesday, November 27, 2018

..ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും. ഉത്തമഗീതം 1:4



ക്രിസ്തീയ ജീവിതം കർത്താവായ യേശുവിന്റെ കൂട്ടായ്മയിൽ നടക്കുന്ന വ്യക്തിക്ക് എന്നും ആനന്ദകരമാണ്. എന്നാൽ ക്രിസ്തു എന്ന തലയോളം സകലത്തിലും വളരണമെന്ന് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു

1, ക്രിസ്തുവിൽ ആനന്ദിക്കുക (delighting in the Lord)
രാജാവ് എന്നെ പള്ളിയറകളിലേക്ക് കൊണ്ടു വന്നിരിക്കുന്നു. ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും. ഉത്തമ ഗീതം 1:4

2, ക്രിസ്തുവിൽ വിശ്രമിക്കുക (resting in the Lord)
എന്റെ പ്രാണപ്രിയനെ പറഞ്ഞു തരിക. നീ ആടുകളെ കിടത്തുന്നത് എവിടെ? ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ? ഉത്തമഗീതം1:7.

3, ക്രിസ്തുവിൽ അദ്ധ്വാനിക്കുക (working in the Lord). അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം. അവിടെ വച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും. ഉത്തമഗീതം 7:13.

4, ക്രിസ്തുവിനെ കാത്തിരിക്കുക (waiting for the Lord).
എന്റെ പ്രിയ നീ പരിമള പർവ്വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക. ഉത്തമഗീതം 8:14.


നിൻ പ്രകാശവും സത്യവും
അയക്ക അടിയനു മേൽ
പരമാനന്ദമായ കർത്തനേ
നിന്നിൽ ഞാൻ ആനന്ദിക്കട്ടെ

മാൻ നീർത്തോടിനായി
വേഴാമ്പൽ മഴയ്ക്കായി
വരണ്ട നിലം വെള്ളത്തിനായി
ദാഹിക്കും പോൽ ഞാൻ

വീഞ്ഞ് വീട്ടിലും പള്ളിയറയിലും
നിൻ മുഖം നിരന്തരം
കണ്ടാനന്ദിക്കട്ടെ അടിയൻ
ജീവിതകാലം മുഴുവൻ

No comments:

Post a Comment