Friday, November 23, 2018

എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു. സങ്കീർത്തനം - 45:1


ശൂലേംകാരത്തിക്ക് കർത്താവിനോടുള്ള സ്നേഹം ആഴമുള്ളതായതു കൊണ്ട് അവൾ കർത്താവിനെ വിളിക്കുന്നത് ' പ്രിയനെ എന്നും പ്രാണപ്രിയനെ എന്നുമാണ് '. ഹൃദയത്തിന്റെ തികവിൽ നിന്നാണ് അധരം സംസാരിക്കുന്നത്. നാം കർത്താവിനെ എന്താണ് വിളിക്കുന്നത് ..?
അവന്റെ വായ് ഏറ്റവും മധുര മുള്ളത് അവൻ സർവ്വാംഗ സുന്ദരൻ തന്നെ. ഉത്തമഗീതം 5:16
നീ മനുഷ്യ പുത്രൻമാരിൽ അതിസുന്ദരൻ. ലാവണ്യം നിന്റെ അധരങ്ങളിൻ മേൽ പകർന്നിരിക്കുന്നു. സങ്കീർത്തനം 45:2
പ്രിയയുടെ ആദ്യത്തെ ആഗ്രഹം. അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ. തീർച്ചയായും ഇത് യേശുവിന്റെ വചനത്തിനായുള്ള ദാഹമാണ്. യേശുവിന്റെ ശബ്ദം ഏറ്റവും മധുര മുള്ളതാണ്.
കല്ലറയ്ക്കൽ കരഞ്ഞുകൊണ്ട് നിന്നിരുന്ന മഗ്ദലക്കാരി മറിയയെ യേശുവിളിച്ചത് മറിയേ... എന്നാണ്. അതവളുടെ ഹൃദയം തണുപ്പിച്ചു. യേശു നമ്മെ പേർ ചൊല്ലി വിളിക്കുന്നവനാണ്. മാത്രമല്ല യേശു നമ്മെ തന്റെ ഉള്ളം കയ്യിൽ വരച്ചിരിക്കുന്നു.
ചേവകർ പോലും യേശുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ഈ മനുഷ്യൻ സംസാരിക്കുന്നതു പോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല. യോഹന്നാൻ 7:46.
എല്ലാവരും യേശുവിനെ പുകഴ്ത്തി. യേശുവിന്റെ വായിൽ നിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു.
ലൂക്കോസ് 4:21

ഈ സമയം കർത്താവേ, ഞങ്ങൾ അങ്ങയുടെ ശബ്ദത്തിനായി കാതോർക്കുന്നു. ആരെങ്കിലും അവിടുത്തെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. വെളിപ്പാട് 3:20.  ശിഷ്യൻമാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്റെ ചെവി ഉണർത്തുന്നു. യെശയ്യാവ്-50:4
അവിടുത്തെ ശബ്ദം സങ്കീർത്തനങ്ങൾ 29:4 എന്റെ ഹൃദയത്തിൽ മഹിമയോടെ മുഴങ്ങുന്നു. പള്ളിയറയിലും വീഞ്ഞു വീട്ടിലും മരുഭൂമിയിലും അവിടുത്തെ മഹത്വം ഞാൻ അനുഭവിക്കട്ടെ. ആമേൻ...!

No comments:

Post a Comment