Tuesday, November 27, 2018

എന്‍റെ പ്രിയന്‍... .. പതിനായിരങ്ങളിൽ അതിശ്രേഷ്ഠന്‍. ഉത്തമഗീതം 5:10


1974ൽ വളരെ പ്രതികൂലങ്ങൾ ഉള്ള ഭവനത്തിൽ ജനിച്ചു വളർത്തപ്പെട്ട ഒരുവനായിയുന്നു matt Redman. തന്റെ ഏഴാം വയസ്സിൽ പിതാവ് ആത്മഹത്യ ചെയ്തു. എന്നാൽ ആ കുഞ്ഞു ഹൃദയത്തിന് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പത്താം വയസ്സിൽ തന്റെ പിതാവിന്റെ വേർപാടിന്റെ ദു:ഖം അവനെ തകർത്തു കളഞ്ഞു. തന്റെ മാതാവ് പുനർവിവാഹം ചെയ്ത വ്യക്തി വളരെ ദുഷ്ടത നിറഞ്ഞ ഒരുവനായിരുന്നു. താമസിയാതെ അയാൾ ജയിലിലുമായി. നുറുങ്ങിയ ഹൃദയവുമായി വളർന്ന Redman ഇംഗ്ലണ്ടിൽ വെച്ചു നടന്ന ഒരു സുവിശേഷ യോഗത്തിൽ പങ്കെടുക്കാൻ ഇടയായി.

കർത്താവായ യേശുവിന്റെ സ്നേഹത്തിന്റെ സുവിശേഷം അവന്റെ ഹൃദയത്തെ സൗഖ്യമാക്കി.തന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞപ്പോൾ തിരുവചനം ഉത്സാഹത്തോടെ വായിച്ചു തുടങ്ങി. തുടർന്ന് മനോഹരമായ ഗാനങ്ങൾ എഴുതി തുടങ്ങി.സങ്കീർത്തനം 103 വായിച്ചപ്പോൾ കർത്താവിനെ സ്തുതിക്കാൻ 10000 കാരണങ്ങൾ ഉണ്ടെന്ന് റെഡ്മാന് ബോധ്യമായി.

തന്റെ തൂലികയിലൂടെ മനോഹരമായ ഒരു ഗാനം ക്രിസ്തീയ ലോകത്തിന് നല്കപ്പെട്ടു.

വാഴ്ത്തുക മനമേ ഓ മന മേ
കർത്തൻ നാമത്തെ ആരാധിക്കാം...
Bless the Lord oh my soul
worship His Holy name
sing like never before
oh my soul worship His Holy name

ചെറുപ്പകാലം മുതൽ ദു:ഖത്തിൽ മുങ്ങിത്താണ ഒരുവൻ കർത്താവായ യേശുവിനെ കണ്ടുമുട്ടിയപ്പോൾ പാടി; എനിക്ക് അവിടത്തെ സ്തുതിക്കാൻ പതിനായിരം കാരണങ്ങൾ ഉണ്ട്.

നിന്റെ പ്രിയന് മറ്റു പ്രിയൻമാരെക്കാൾ
എന്തു വിശേഷതയുള്ളു?
എന്റെ പ്രിയൻ വെൺമയും ചുവപ്പും ഉള്ളവൻ
പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ. ഉത്തമ ഗീതം 5: 9,10.

https://youtu.be/vSxocnIaN0A

No comments:

Post a Comment