Friday, June 11, 2021

 

കാവൽക്കാരൻ രാജാവിനോടു വിളിച്ച് അറിയിച്ചു. അവൻ ഏകൻ എങ്കിൽ സദ്വർത്തമാനവും കൊണ്ടാകുന്നു വരുന്നത് എന്നു രാജാവ് പറഞ്ഞു. അവൻ നടന്നടുത്തു. പിന്നെ കാവൽക്കാരൻ മറ്റൊരുത്തൻ ഓടി വരുന്നതു കണ്ടു; കാവൽക്കാരൻ വാതിൽ കാക്കുന്നവനോട്: ഇതാ, പിന്നെയും ഒരു ആൾ തനിച്ച് ഓടി വരുന്നു എന്നു വിളിച്ചുപറഞ്ഞു. അവനും സദ്വർത്തമാനദൂതനാകുന്നു എന്നു രാജാവ് പറഞ്ഞു. 2 ശമൂവേൽ 18 :25‭-‬26 

പഴയ നിയമ കാലത്ത് യുദ്ധം നടക്കുന്ന സ്ഥലത്ത് നിന്ന് തങ്ങൾക്ക് ലഭിച്ച വിജയത്തിന്റെ "നല്ല വാർത്ത " മറ്റുള്ളവരെ അറിയിക്കുന്നവനാണ് സുവാർത്താ ദൂതൻ.
ഇന്നത്തെപ്പോലെ ഒരു വാർത്താവിനിമയ സംവിധാനവും ഇല്ലാത്ത കാലം.
യുദ്ധം ജയിച്ചു കഴിയുമ്പോൾ അത് മറ്റുള്ളവരെ എത്രയും വേഗം അറിയിക്കണം എന്ന ഉദ്ദേശ്യത്തോടെ അവർ എല്ലാം മറന്ന് വളരെ വേഗത്തിൽ ഓടുമായിരുന്നു.
" വിജയത്തിന്റെ വാർത്ത " എല്ലാവരും അറിഞ്ഞ് സന്തോഷിക്കേണം എന്ന ആഗ്രഹം അവരെ ശക്തിപ്പെടുത്തി എന്നു ഞാൻ കരുതുന്നു.

എന്നാൽ ഏറ്റവും വലിയ "ഗുഡ് ന്യൂസ് " കർത്താവിന്റെ സുവിശേഷമാണ്.2000 വർഷങ്ങൾക്ക് മുമ്പ് വാഴ്ചകളെയും അധികാരങ്ങളേയും ആയുധവർഗ്ഗം വെയ്പ്പിച്ച, മരണത്തെ ജയിച്ച നമ്മുടെ കർത്താവിന്റെ ജയം!!

റോമർക്ക് എഴുതിയ ലേഖനം 10-ാം അദ്ധ്യായം സുവിശേഷം എന്താണെന്ന് വ്യക്തമായി വിവരിച്ചിട്ടുണ്ട്. എന്നാൽ ഇത് ആര് മറ്റുള്ളവരെ അറിയിക്കും?

"എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വസിക്കും? ആരെങ്കിലും പ്രസംഗിക്കാതെ എങ്ങനെ കേൾക്കും? അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “സുവാർത്ത ഘോഷിക്കുന്നവരുടെ പാദം എത്ര മനോഹരം!” എന്ന് എഴുതിയിരിക്കുന്നല്ലോ.
റോമർ 10: 14‭-‬15

അതു മാത്രമല്ല "സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിന് ചെരുപ്പായി "ധരിക്കണം എന്ന് എ ഫേസ്യർ 6: 15 -ൽ നാം വായിക്കുന്നു.

അതു കൊണ്ടാണ് യെശയ്യാവു് നൂറ്റാണ്ടുകൾക്ക് മുമ്പ് വിളിച്ചു പറഞ്ഞത് ...
"സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: “നിന്റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!
യെശയ്യാവ്. 52 :7

ഈ സുവാർത്ത (ഗുഡ് ന്യൂസ് ) കേൾക്കുവാൻ ആയിരങ്ങൾ കാത്തിരിക്കുന്നു .പെട്ടകത്തിന്റെ വാതിൽ അടയാറായി . ഇന്നെങ്കിലും ദൈവത്തോട് പറയുമോ?

"അനന്തരം “ഞാൻ ആരെ അയയ്ക്കേണ്ടു? ആര് നമുക്കുവേണ്ടി പോകും?” എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ട്: “അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ” എന്നു ഞാൻ പറഞ്ഞു.
 യെശയ്യാവ് 6 : 8 

&&

ഈ എൻ കൈകളെ സമർപ്പിക്കുന്നേ
സേവയ്ക്കായി എൻ ജീവനെയും
കാൽകൾ ഓടട്ടെ നിൻപാതെ
 ചേരട്ടെ എൻ ചിന്ത
തിരുരാജ്യ വ്യാപ്തിക്കായി

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ
അവനായിതാ സമർപ്പിക്കുന്നേ
അവൻ നടത്തിപ്പിൻ കാവൽ
കൊണ്ടോരോ നിമിഷവും
നടത്തുന്നെന്നെ വഴിയേ















സമാഹൃതം ....ടേണിംഗ് പോയിന്റ് ...

ഡേവിഡ് ജറമിയാ













No comments:

Post a Comment