Friday, October 29, 2021

 


മൂന്നു വിധവമാർ, മോവാബ് ദേശം വിട്ട് യെഹൂദാ ദേശത്തേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുന്നു.. 2 പേർ മോവാബ്യർ...യിസ്രായേൽ ജനം അവരെ സ്വീകരിക്കുമോ? 

നവോമി, രൂത്ത്,ഒർപ്പാ ...

നവോമിയുടെ ഭർത്താവ് മാത്രമല്ല രണ്ട് ആൺമക്കളും മരിച്ചു.

അവർക്ക് മക്കളും ഇല്ല... എത്ര നിരാശകരമായ അവസ്ഥ. അവർ ഉച്ചത്തിൽ കരഞ്ഞു (രൂത്ത് 1: 9 ) യാതൊരു പ്രത്യാശയും ഇല്ലാത്തവർ.

ഒരാൾ നിരാശയായി സ്വദേശത്തേക്ക് മടങ്ങി.
എന്നാൽ രൂത്ത് യിസ്രായേലിന്റെ ദൈവമായ കർത്താവിൽ ആശ്രയിച്ചു.
ദൈവം എത്ര നല്ലവൻ! ദൈവം രൂത്തിനെ അനുഗ്രഹിച്ചു..

ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു (മത്തായി 1: 5 (b) !!!
*********

യെരീഹോ പട്ടണം. ദൈവത്തിന്റെ ന്യായവിധി വരാൻ പോകുന്നു. യോശുവ രണ്ടു പേരെ ദേശം ഒറ്റു നോക്കുവാൻ അയച്ചു.

അവിടെ പാപിനിയായ ഒരു സ്ത്രീ താമസിച്ചിരുന്നു. എന്തു പ്രത്യാശയാണ് അവൾക്കുള്ളത്?
നാം പറയും .ഇല്ല !ശിക്ഷാവിധിക്ക് തികച്ചും യോഗ്യയാണവൾ.
അവളും കുടുംബവും യെരീഹോവിനോടു കൂടെ ഇല്ലാതാകട്ടെ.

എന്നാൽ അവൾ പറഞ്ഞു:
നിങ്ങളുടെ ദൈവമായ കർത്താവ് തന്നെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
യോശുവ 2: 11 

ഒരു ചുവപ്പ് ചരട് കിളിവാതിൽക്കൽ കെട്ടി ....

അവളും കുടുംബത്തിലുള്ള എല്ലാവരും സുരക്ഷിതരായി ദൈവജനത്തോട് ചേർന്ന് സത്യ ദൈവത്തെ മഹത്വപ്പെടുത്തി...

തീർന്നില്ല,...

ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു....
മത്താ. 1: 5 (a)

വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
എബ്രായർ 11 :31

********


നട്ടുച്ച സമയം വെള്ളം കോരാൻ വന്ന സ്ത്രീ.
എല്ലാവരാലും  ഉപേക്ഷിക്കപ്പെട്ടവൾ. അഞ്ചു ഭർത്താക്കൻമാർ ഉണ്ടായിരുന്നു .ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല.

എല്ലാവരും പറഞ്ഞു കാണും .ഇവൾ ഒരു നാളും രക്ഷപെടില്ല.... തികച്ചും പ്രത്യാശയില്ലാത്ത ജീവിതം ( hopeless)

കൃപയാൽ യിസ്രായേലിന്റെ ദൈവം അവൾക്കായി കാത്തിരുന്നു. ആത്മാവിലും സത്യത്തിലും സത്യ ദൈവത്തെ ആരാധിപ്പാൻ അവളെ ഉദ്ബോധിപ്പിച്ചു. " ഞാൻ തന്നെ മിശിഹാ '' എന്ന് വെളിപ്പെടുത്തി.
അവൾ (ശമര്യ സ്ത്രീ) മുഖാന്തരം ശമര്യപട്ടണം "ലോകരക്ഷിതാവിനെ " അറിയുവാൻ ഇടയായി.
*******

ഇതു വായിക്കുന്ന നിങ്ങൾ ഏതവസ്ഥയിലെങ്കിലും ദൈവത്തിന് നിങ്ങളെ രക്ഷിപ്പാൻ കഴിയും. യേശുക്രിസ്തുവാണ് യഥാർത്ഥ പ്രത്യാശ .യേശുവിൽ വിശ്വസിക്കുന്നവർ ഒരു നാളും ലജ്ജിച്ചു പോകയില്ല.
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷ പ്രാപിക്കും .ആമേൻ

യേശു പറഞ്ഞു
.. എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.
യോഹന്നാൻ 6: 37(b)


♬ 
പിതാവില്ലത്തോർക്കവൻ നല്ലോരു താതനും
പെറ്റമ്മയെ ക്കവിഞ്ഞാർദ്രവാനും
വിധവയ്ക്കു കാന്തനും സാധുവിനപ്പവും
എല്ലവർക്കുമെല്ലാമെൻ കർത്താവത്രെ

എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നി-
ലെന്നിൽ കനിഞ്ഞെന്നെ ഓർത്തീടുന്നു

അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കർത്താവത്രെ
പൈതൽ പ്രായം മുതല്ക്കിന്നെവരെ
യെന്നെ പോറ്റി പുലർത്തിയ ദൈവം മതി

ആരും സഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവർ
എന്നാലെനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ





1 comment: