Wednesday, March 9, 2022

 


വളരെയധികം കഷ്ടതകൾ ഉള്ള കാലത്താണ് നാം ജീവിക്കുന്നത്. നാൾ തോറും കേൾക്കുന്ന വാർത്തകൾ ഹൃദയത്തെ മുറിപ്പെടുത്തുന്നു.

മഹാവ്യാധി....

യുദ്ധം...

ക്ഷാമത്തിൻ്റെ നാളുകൾ വരുന്നു..

നൊവൊമിയുടെ ജീവിതത്തിലും ഒരു വലിയ ക്ഷാമം ഉണ്ടായി. ക്ഷാമ കാലത്ത് ക്ഷേമമായി പോറ്റുവാൻ നമ്മുടെ ദൈവത്തിന് കഴിയും..

എന്നാൽ ആ കുടുംബം മറ്റൊരു സ്ഥലത്തേക്ക് പോയി. ദൈവത്തിന് എക്കാലവും എതിരായി നിന്ന മോവാബ് ദേശത്ത്!

കേവലം 50 മൈൽ ദൂരം യാത്ര ചെയ്ത് സുരക്ഷിതമെന്ന് അവർ കരുതിയ സ്ഥലത്ത് എത്തി.

എത്ര വലിയ കഷ്ടതകളിലൂടെ നൊവൊമി കടന്നു പോയി.തൻ്റെ ഭർത്താവിനെയും രണ്ട് ആൺമക്കളെയും അവൾക്ക് നഷ്ടമായി .

നൊവൊമി എന്ന പേരിനർത്ഥം " സന്തുഷ്ടയായവൾ " എന്നാൽ അവൾ പറഞ്ഞു എന്നെ "നൊവോമി " എന്ന് വിളിക്കാതെ " മാറാ'' കയ്പ്പുള്ളവൾ  എന്ന് വിളിപ്പിൻ.

വരും കാലങ്ങളിൽ ദൈവഹിതം നിരന്തരം അന്വേഷിക്കാം.കർത്താവിൻ്റെ ഇഷ്ടം മാത്രം നമ്മുടെ ജീവിതത്തിൽ നിറവേറട്ടെ. 'എൻ്റെ ഹിതം പോലെയല്ലേ എൻ പിതാവേ നിൻ്റെ ഹിതം പോലെയെന്നെ നിത്യവും നടത്തണമേ'' എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

എന്നാൽ നൊവോമി മടങ്ങി വന്നു. അപ്പത്തിൻ്റെ ഭവനമായ ബേതല ഹെമിലേക്ക് !!

ദൈവഹിതത്തിന് വിപരീതമായ ദിശയിലേക്കാണോ നാം യാത്ര ചെയ്യുന്നത്?

കരുണാമയനായ കർത്താവിൻ്റെ അരികിലേക്ക് മടങ്ങി വരാം. ദൈവത്തിൻ്റെ സാന്നിധ്യമാണ് ഒരു ദൈവ പൈതലിൻ്റെ സുരക്ഷിതത്വം.

തുടർന്ന് ബോവസിൻ്റെ വയലിൽ നൊവൊമിയുടെ മരുമകളായ രൂത്ത് എത്തിച്ചേർന്നു. ദൈവം അവരെ പരിപാലിച്ചു'

തുടർന്ന് വീണ്ടെടുപ്പ് ...

ബോവസുമായി രൂത്തിൻ്റെ വിവാഹം...

ഓബദിൻ്റെ ജനനം...

ദൈവത്തിന് മഹത്വം!

അന്ത്യകാലത്തെ ദുർഘട സമയങ്ങളിൽ നമ്മുടെ      ആശ്രയം ദൈവത്തിൽ മാത്രമായിരിക്കട്ടെ!

  ദൈവമായ കർത്താവിൻ്റെ ചിറകിൻ കീഴെ ആശ്രയിച്ചു വന്നിരിക്കുന്ന....(രൂത്ത്  1:12) രൂത്തിനെപ്പോലെ കർത്താവിൽ തന്നെ ആശ്രയിക്കാം.

രഥങ്ങളിലോ കുതിരകളോ അല്ല ....

മനുഷ്യരിലോ പ്രഭുക്കൻമാരിലോ അല്ല, സർവ്വ ശക്തനായ  കർത്താവിൽ മാത്രം സമ്പൂർണ്ണമായി ശരണം പ്രാപിക്കാം.

തുടർന്നുള്ള വചനങ്ങൾ ധ്യാനപൂർവ്വം വായിച്ചാലും.'

എന്നാറെ സ്ത്രീകൾ നൊവൊമിയോടു: ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവൻ ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ.

അവൻ നിനക്കു ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.

നൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവന്നു ധാത്രിയായ്തീർന്നു.

അവളുടെ അയൽക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.

നിന്‍റെ ഹിതംപോലെയെന്നെ
നിത്യം നടത്തിടേണമേ
എന്‍റെ ഹിതം പോലെയല്ലേ
എൻപിതാവേ എൻയഹോവേ

ഇമ്പമുള്ള ജീവിതവും
ഏറെ ധനമാനങ്ങളും
തുമ്പമറ്റ സൗഖ്യങ്ങളും
ചോദിക്കുന്നില്ല അടിയൻ;-





1 comment: