യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു. അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‌വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.
ലൂക്കൊസ് 2:25-29
എത്ര അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തി!! സകലജാതികളുടേയും മുമ്പിൽ ഒരുക്കിയിരുന്ന രക്ഷയെ സ്വന്ത കണ്ണു കൊണ്ട് കാണാൻ കൃപ ലഭിച്ച ശിമോൻ (Simeon) !
എന്നാൽ ഞാൻ ആർ ആകുന്നു എന്നു നിങ്ങൾ പറയുന്നു വെന്ന് യേശു ചോദിച്ചു? അതിനുത്തരമായി ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു പറഞ്ഞു. യേശു അവനോട്: ബർയോനാ ശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്ക് ഇതു വെളിപ്പെടുത്തിയത്.
മത്തായി 16:15-17
ക്രിസ്തു യേശുവിനാൽ "ഭാഗ്യവാൻ " എന്നു വിളിക്കപ്പെട്ട ശിമോൻ പത്രൊസ്!
അലെക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായ കുറേനക്കാരൻ ശിമോൻ നാട്ടിൻപുറത്തുനിന്ന് വന്നു അതുവഴി പോവുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമപ്പാൻ അവർ അവനെ നിര്‍ബ്ബന്ധിച്ചു.മർക്കൊ. 15:21
കുരിശെടുക്കാൻ കൃപ ലഭിച്ച കുറേനക്കാരനായ ശിമോൻ!
സാഹചര്യങ്ങൾ ഏതായാലും ക്രിസ്തു യേശുവിനെ കണ്ടുമുട്ടുന്നവൻ ഭാഗ്യവാൻ തന്നെ. അതെ ആ വ്യക്തിയാണ് യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ടവൻ (ൾ ) .
ഇതു വായിക്കുന്ന നിങ്ങൾ ഇപ്പോൾ ശിമോനെപ്പോലെ ദേവാലയത്തിലോ, ശീമോൻ പത്രൊസിനെപ്പോലെ (കൈസര്യ)
ഒരു പൊതു സ്ഥലത്തോ ആയിരിക്കാം. അല്ല കുറേനക്കാരനായ ശീമോനെപ്പോലെ ക്രൂശിൻ്റെ വഴിയിലായിരിക്കാം. ക്രിസ്തു യേശുവിൽ വിശ്വസിക്കുന്ന, അനുഗമിക്കുന്ന നിങ്ങളെ നോക്കി സ്വർഗ്ഗം വിളിച്ചു പറയും "നിങ്ങൾ ഭാഗ്യവാൻ തന്നെ യഥാർത്ഥ ഭാഗ്യവാൻ !!
കുരിശെടുക്കാൻ കൃപ ലഭിച്ച
കുറയനക്കാരിൽ ഒരുവൻ ഞാനും (2)
പറന്നീടുമേ ഞാനും പറന്നീടുമേ
പ്രിയൻ വരുമ്പേൾ വാനിൽ പറന്നീടുമേ (2);- നല്ലൊര...
നല്ലൊരവകാശം തന്ന നാഥനെ
ഒന്നു കാണുവാൻ കൊതിയേറിടുന്നേ
നിത്യ ജീവ ദാനം തന്ന യേശുവിൻ
കൂടെ വാഴുവാൻ കൊതിയേറിടുന്നേ (2)
പുറംപറമ്പിൽ കിടന്ന എന്നെ
പറുദീസ നൽകാൻ തിരഞ്ഞെടുത്തു (2)
നാശകരമായ കുഴിയിൽ നിന്നും
യേശുവിന്റെ നാമം ഉയർച്ചതന്നു (2);- നല്ലൊര...
കുഴഞ്ഞ ചേറ്റിൽ കിടന്ന എന്നെ
വഴിയൊരുക്കി കര കയറ്റി(2)
പാളയത്തിന്റെ പുറത്തുനിന്നും
പാനപാത്രത്തിൻ അവകാശിയായ്(2);- നല്ലൊര...
Amen lord.. thank you for bearing the cross for our sins..
ReplyDeleteAmen
ReplyDelete