Monday, April 24, 2023

കർത്താവ് എൻ്റെ ഇടയനാകുന്നു....

 


തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.സങ്കീർത്തനങ്ങൾ 23:3
യിസ്രയേലിൽ ഭൂരിഭാഗം ഭൂപ്രദേശവും മണലും കല്ലും നിറഞ്ഞതാകയാൽ നടപ്പ് വളരെ പ്രയാസമാണ്. എന്നാൽ ഒരാൾക്ക് മാത്രം നടക്കാവുന്ന ഒറ്റയടി പാതകളുണ്ട്. നാളുകളായി ജനങ്ങൾ നടന്നുണ്ടായ വഴികളാണിത്. ഇടയൻ ഈ വഴിയിലൂടെ മുൻപിൽ നടക്കും .ആടുകൾ ഇടയൻ്റെ ശബ്ദം കേട്ട് പിൻഗമിക്കും.ഈ വഴിയിൽ അല്ലാതെ വേറെ സഞ്ചരിച്ചാൽ തളർന്നു വീഴും, ലക്ഷ്യത്തിൽ എത്തുവാൻ കഴിയുകയില്ല.




നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.സങ്കീർത്തനങ്ങൾ 23:4

യിസ്രായേൽജനം 400 വർഷങ്ങൾ മിസ്രയീമിൽ അടിമകളായിരുന്നു. ഫറവോൻ തൻ്റെ കയ്യിലുള്ള വടിയും കോലും കൊണ്ട് അവരെ നിരന്തരമായി പീഡിപ്പിച്ചിരുന്നു.എന്നാൽ ദൈവം അവരെ വിടുവിച്ചു വാഗ്ദത്ത ദേശത്ത് കൊണ്ടുവന്നു.നല്ല ഇടയൻ്റെ വടിയും കോലും ദൈവജനത്തിന് ആശ്വാസമായിത്തീർന്നു.




 എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.സങ്കീർത്തനങ്ങൾ 23:5

വളരെ ദൂരം യാത്ര ചെയ്ത് തളർന്നു വരുന്നവരെ യിസ്രായേൽ ജനം വളരെ ദയയോടെ ശുശ്രൂഷിക്കുമായിരുന്നു.
ഒരു പാനപാത്രത്തിൽ നിന്ന് ദാഹമകറ്റുന്ന ഒരു പാനീയം അതിഥിയുടെ പാത്രത്തിലേക്ക് പകർന്നു കൊടുക്കും. അത് കുടിച്ചു കഴിയുമ്പോൾ വീണ്ടും വീണ്ടും ഒഴിച്ചു കൊണ്ടിരിക്കും." മതി" എന്ന് പറയുന്നതു വരെയും പാനപാത്രത്തിലേക്ക് ശ്രേഷ്ഠമായ പാനീയം പകർന്നു കൊണ്ടിരിക്കും. ശത്രുക്കളുടെ മുൻപിൽ പോലും അവർ വഴിയാത്രക്കാരന് മേശ ഒരുക്കിക്കൊടുക്കും.


അതെ,
നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.സങ്കീർത്തനങ്ങൾ 23:6
🎵🎵

യാഹെന്ന ദൈവം എന്നിടയനഹോ!
യാതൊരു കുറവുമില്ലെനിക്കിനിയും
പച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻ
നിശ്ചല ജലം എന്നെ കുടിപ്പിക്കുന്നു

സന്തതമെന്നുള്ളം തണുപ്പിക്കുന്നു
തൻ തിരുപ്പാതയിൽ നടത്തുന്നെന്നെ
കൂരിരുൾ താഴ്വരയതിൽ നടന്നാൽ
സാരമില്ലെനിക്കൊരു ഭയവുമില്ല;-

ഉന്നതൻ എന്നോടു കൂടെയുണ്ട്
തന്നിടുന്നാശ്വാസം തൻ വടിയാൽ
എനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നു
എന്നുടെ വൈരികളിൻ നടുവിൽ;-

ശിരസ്സിനെ അഖിലവും അനുദിനവും
പൂശുന്നു സൗരഭ്യതൈലമതാൽ
എന്നുടെ പാനപാത്രം ദിനവും
ഉന്നതൻ കരുണയാൽ കവിഞ്ഞിടുന്നു;-

നന്മയും കരുണയും എന്നായുസ്സിൽ
ഉണ്മയായ് തുടർന്നിടും ദിനവുമഹോ!
സ്വർഗ്ഗീയ ആലയം തന്നിലീ ഞാൻ
ദീർഘകാലം വസിക്കും ശുഭമായ്;-

1 comment:

  1. LORD is my Shepherd and that is enough for me..... Thank you Jesus for your faithfulness

    ReplyDelete