Monday, May 15, 2023

 


യിസ്രയേൽ ജനത്തിന് സങ്കീർത്തനം ധ്യാനിക്കുമ്പോൾ ഒരു പ്രത്യേക രീതിയുണ്ട്' ഉദാഹരണമായി ഒരാൾ "കത്താവ് എൻ്റെ ഇടയനാകുന്നു " എന്ന് മാത്രം മറ്റൊരാളോട് പറഞ്ഞാൽ അതിൻ്റെ അർത്ഥം തുടർന്നുള്ള വാക്യങ്ങളും അതിൽ അടങ്ങിയിരിക്കുന്നു .

കേൾക്കുന്നയാൾ തുടർന്നുള്ള മുഴുവൻ വചനങ്ങളും ഹൃദയത്തിൽ ധ്യാനിക്കും.


കർത്താവായ യേശു ക്രൂശിൽ കിടന്നു കൊണ്ട് പറഞ്ഞു "എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?" സങ്കീർത്തനങ്ങൾ 22:1 

  അനേകം യഹൂദൻമാർ അത് വ്യക്തമായി കേട്ടു .തുടർന്നുള്ള മുഴുവൻ വചനങ്ങളും അവരുടെ ഹൃദയത്തിൽ തെളിഞ്ഞിട്ടുണ്ടാവണം.

" കാളകൾ " എന്നെ വളഞ്ഞു

" ബാശാൻ കൂറ്റൻ മാർ" എന്നെ ചുറ്റിയിരിക്കുന്നു .

"ബു ഭു ക്ഷയോടെ അലറുന്ന സിംഹം " പോലെ അവർ എൻ്റെ നേരെ വായ് പിളർക്കുന്നു '

" നായ്ക്കൾ " എന്നെ വളഞ്ഞു .

"കാട്ടു പോത്തുകളുടെ കൊമ്പുകൾ "

അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു. എന്റെ അസ്ഥികളൊക്കെയും എനിക്ക് എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു. എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.സങ്കീർത്തനങ്ങൾ 22:16‭-‬18 


യേശു കർത്താവിൻ്റെ നിലവിളി കേട്ടപ്പോൾ ഈ വചനങ്ങൾ അവരുടെ മനസ്സിൽ വന്നിട്ടും അവർക്ക് ഒരു മാനസാന്തരമുണ്ടായില്ല.

വെളിപ്പാട് പുസ്തകത്തിലും അനേക വചനങ്ങൾ വിളിച്ചു പറയുന്നു

മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവനു മഹത്ത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല. 

അവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വർഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.

വെളിപ്പാട് 16:9‭, ‬11 


കർത്താവിൻ്റെ ക്രൂശിലേക്ക് നോക്കി ദൈവസ്നേഹത്തിൻ്റെ വചനങ്ങളെ ധ്യാനിക്കാം.

മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് മടങ്ങി വരാം. 

കർത്താവ് വേഗം വരുന്നു





No comments:

Post a Comment