Friday, January 12, 2024

 


വർഷങ്ങൾക്ക് മുൻപ് റായ്പൂരിൽ കർത്താവിൻ്റെ വേലയിലായിരുന്ന പി എസ്  സാമുവേലിനോട് ദൈവം സംസാരിച്ചു.

"നീ ലഡാക്കിലേക്ക് പോയി എൻ്റെ വചനം പറയുക: അവിടെ ഒരു ദൈവസഭ തുടങ്ങുക.. "

അദ്ദേഹം വിശ്വാസത്താൽ സ്യൂട്ട് കേസ് പായ്ക്ക് ചെയ്ത് റെയിൽവേ സ്റ്റേഷനിലെത്തി. കയ്യിൽ ഒരു പൈസ പോലുമില്ല'.കുറച്ചു കഴിഞ്ഞപ്പോൾ ഒരു ട്രെയിൻ വന്നു. 

അദ്ദേഹം പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിനാണ്. എന്നാൽ പുറപ്പെടുന്നില്ല. എന്തോ സാങ്കേതിക തകരാറാണ്  എന്ന് ദൈവ ദാസന് മനസ്സിലായി.

കുറേ കഴിഞ്ഞപ്പോൾ ഒരാൾ ഓടി വരുന്നു'

''നിങ്ങൾക്ക് ടിക്കറ്റെടുത്ത് നൽകാൻ യേശു എന്നോട് പറഞ്ഞു " മാത്രമല്ല 500 രൂപയും കൂടെ അദ്ദേഹത്തിന് കൊടുത്തു'.(അന്ന് 500 രൂപ വലിയോരു തുകയാണ് )

ടിക്കറ്റും പൈസയുമായി സാമുവേൽ ട്രെയിനിൽ കയറി. പെട്ടി സീറ്റിനടിയിൽ വെച്ചതും ട്രെയിൻ ചൂളം വിളിച്ചു കൊണ്ട് പുറപ്പെട്ടു.

വിശ്വാസത്താൽ ജീവിക്കുന്നവന് വേണ്ടി ട്രെയിൻ കാത്തു കിടക്കും വിശ്വാസത്താൽ ജീവിക്കുന്നവന് വേണ്ടി സൂര്യനും ചന്ദ്രനും നിശ്ചലമാകും.


ഇന്നേ ദിവസം വിശ്വാസത്തിൻ്റെ ഒരു ചെറിയ കാൽവെപ്പ് തുടങ്ങുക. കാഴ്ചയാലുള്ള ജീവിതം മതിയാക്കാം.

"എൻ്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും:

കർത്താവ് വരാറായി .....


വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.  അതിനാലല്ലോ പൂർവന്മാർക്ക് സാക്ഷ്യം ലഭിച്ചത്. 

എബ്രായർ‬ 11:1-2


1 comment: