Thursday, March 21, 2024

മനസ്സലിവുള്ള പിതാവും സർവാശ്വാസവും നല്കുന്ന ദൈവം..

 


പിറ്റന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. അവൻ പട്ടണത്തിന്റെ വാതിലിനോട് അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവയായിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. അവളെ കണ്ടിട്ടു കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു. ബാല്യക്കാരാ, എഴുന്നേല്ക്ക എന്ന് ഞാൻ നിന്നോടു പറയുന്നു എന്ന് അവൻ പറഞ്ഞു.  മരിച്ചവൻ എഴുന്നേറ്റ് ഇരുന്നു സംസാരിക്കുവാൻ തുടങ്ങി; അവൻ അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. ‭‭ലൂക്കൊസ് 7:11-15 


രണ്ടു മരണങ്ങൾ അവളുടെ ജീവിതം തകർത്തു. ഒന്ന് അവളുടെ ഭർത്താവ് ഇപ്പോൾ ഇത് അവളുടെ ഒരേ ഒരു മകൻ.


ശൂന്യമായ ഒരു വീട്... ഏകാന്തത... പട്ടണവാതിലോട് അവർ അടുത്തു. സെമിത്തേരിയിലേക്ക് ഏതാനും ചുവടുകൾ മാത്രം. വിലാപക്കാരും കുഴലൂതുന്നവരും ബന്ധുക്കളും എല്ലാവരുമുണ്ട്. പക്ഷേ അവളെ ആശ്വസിപ്പിക്കുവാൻ ആർക്കും വാക്കുകളില്ല...


അതാ മറ്റൊരു ആൾക്കൂട്ടം എതിരെ വരുന്നു.

അത് മറ്റാരുമല്ല നസറായനായ യേശുവും ശിഷ്യൻമാരും !!!

അവൾ അവൻ്റെ കാൽക്കൽ വീണില്ല. വലിയ വിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞില്ല.


വിധവയോട് ഒരു വാക്ക്.. കരയേണ്ടാ.

മരിച്ചവനോട് ആറു വാക്കുകൾ...ബാല്യക്കാരാ, എഴുന്നേല്ക്ക എന്ന് ഞാൻ നിന്നോടു പറയുന്നു...

കരുണയുടേയും കൃപയുടേയും വറ്റാത്ത നീരുറവ.. മനസ്സലിവിൻ്റെ നദി കരകവിഞ്ഞൊഴുകുകയാണ്'... തകർന്ന അവളുടെ ഹൃദയത്തിലേക്ക് ആശ്വാസത്തിൻ്റെ നീർച്ചാലുകൾ....


ഇതാ അമ്മയും മകനും സന്തോഷത്തോടെ ഭവനത്തിലേക്ക്....

വിലാപം നൃത്തമായി

രട്ട് മാറി സന്തോഷം ധരിച്ചു

സന്ധ്യയിങ്കൽ ആ വീട്ടിൽ കരച്ചിൽ വന്നു രാപാർത്തെങ്കിൽ ഉഷസ്സിൽ ആനന്ദഘോഷം വന്നിരിക്കുന്നു ..


ഇനി മുൻപോട്ട് ഇരു ചുവട് പോലും വെക്കാൻ കഴിയുന്നില്ലേ?

ഇനി പ്രതീക്ഷകളില്ല.. എല്ലാം അസ്തമിച്ചുവോ?

ജീവിതം കണ്ണീർ താഴ്വര യോ?


വിശ്വാസ കണ്ണുകൾ തുറന്ന് യേശുവിനെ ഒന്ന് നോക്കുക.....


അത്ര മാത്രം !!

കൃപയുടെ നീർച്ചാലുകൾ കവിഞ്ഞൊഴുകട്ടെ!























കടപ്പാട്: .. കെൻ ഗെർ


1 comment: