Monday, March 25, 2024

 


ആഫ്രിക്കൻ കാടുകളിലൂടെ ദൈവഭൃത്യൻ ദൈവത്തിൻ്റെ സ്നേഹം പങ്കുവെച്ചു കൊണ്ട് സഞ്ചരിച്ചു .

കൊടുംവനത്തിലുള്ളിൽ ഇനിയുള്ള ഗ്രാമത്തിലേക്ക് വഴിയില്ല. ഗ്രാമത്തലവനോട് അദ്ദേഹം ചോദിച്ചു .അടുത്ത ഗ്രാമത്തിലേക്ക് ഒരു വഴികാട്ടിയെ അയയ്ക്കാമോ? ഗ്രാമമുഖ്യൻ സമ്മതിച്ചു.

ഒരു കോടാലിയുമായി ഗൈഡ് മുമ്പേ വഴി വെട്ടി തെളിച്ചു കൊണ്ട് നടന്നു. വള്ളിച്ചെടികൾ, മുള്ളുകൾ നിറഞ്ഞ കുറ്റിച്ചെടികൾ വെട്ടി മാറ്റിക്കൊണ്ടിരുന്നു.

വളരെയധികം പ്രയാസമുള്ള ഒരു യാത്ര.

കുറെ കഴിഞ്ഞപ്പോൾ ദൈവഭൃത്യൻ വഴികാട്ടിയോട് ചോദിച്ചു.

വളരെ സമയമായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു .ഏതാണ് ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി ?


ഗൈഡ് പറഞ്ഞു 'നിങ്ങളെ സംബന്ധിച്ചടത്തോളം ഞാനാണ് നിങ്ങളുടെ വഴി' 

എന്നെ അനുഗമിക്കുക .


ദൈവദൃത്യൻ വീണ്ടും ഒരു ചോദ്യം

എന്താണ് തെളിവു്?

" ഈ മുറിപ്പാടുകൾ "  

ദൈവഭൃത്യൻ വഴികാട്ടിയുടെ ശരീരത്തിലെ മുറിവുകളിലേക്ക് ഇമവെട്ടാതെ നോക്കി .

ഇദ്ദേഹം തന്നെ എൻ്റെ വഴി...

**

ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു.  തോമാസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്ന് ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോട്: ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. യോഹന്നാൻ 14:4-6

അതെ: യേശു മാത്രം ഏക വഴി.

എന്താ തെളിവു്?

യേശുവിൻ്റെ കരങ്ങളിലേയും കാലുകളിലേയും ആണിപ്പാടുകളിലേക്ക് നോക്കുക.

നമുക്കും പറയാം...

എൻ്റെ കർത്താവേ!

എൻ്റെ ദൈവമേ!





1 comment:

  1. LORD help me to walk on YOUR ways by looking at YOU....

    ReplyDelete