Saturday, September 28, 2024

 



രാജാവ് എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു;ഉത്തമഗീതം 1:4

 
പള്ളിയറകൾ വെളിപ്പാടുകളുടെ സ്ഥലമാണ്. ദൈവീക മർമ്മങ്ങൾ വെളിപ്പെടുന്ന ഇടം. അതെ, രാജാവായ യേശുവിൻ്റെ കൂടെ തനിച്ചിരിക്കുന്നവർക്കാണ് അവിടുന്ന് തന്നെ വെളിപ്പെടുത്തിയത്.

കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു;ഉത്തമഗീതം 2:3


മറ്റു മരങ്ങളെപ്പോലെ ഇലകൊഴിയാത്ത ഒരു വൃക്ഷമാണ് നാരകം. കുളിർമ്മ നൽകുന്ന നിഴലിൽ പ്രിയ വിശ്രമിക്കുന്നു .അത്യുന്നതൻ്റെ മറവിൽ സർവ്വ ശക്തൻ്റെ നിഴലിൻ കീഴിൽ പാർക്കുന്ന വ്യക്തി എത്ര അനുഗ്രഹിക്കപ്പെട്ടവൻ(ൾ).അതിൻ്റെ ഫലം എത്ര രുചികരം.

അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു;   ഉത്തമഗീതം 2:4

 
വീഞ്ഞ് വീട് സന്തോഷം കവിഞ്ഞൊഴുകുന്ന ഇടമാണ് .ആർക്കും എടുത്തു കളയുവാൻ കഴിയാത്ത ആനന്ദം. കർത്താവിൻ്റെ സന്നിധിയിൽ സന്തോഷ പരിപൂർണ്ണതയും അവിടുത്തെ വലത്തു ഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.

തീർന്നില്ല .....

അവൻ എൻ്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. ഉത്തമഗീതം 2:4

 
പതാകകൾ ചിലപ്പോൾ ഉയർന്നിരിക്കും എന്നാൽ ദുഖാചരണങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും .എന്നാൽ കാൽവരിയിൽ ഉയർത്തിയ സ്നേഹക്കൊടി എന്നും ഉയർന്നിരിക്കും.


വെളിപ്പാടു്, വിശ്രമം ,നിത്യാനന്ദം, ജയോത്സവം...

🎵🎵

യേശുവിൻ കൂടുള്ള യാത്ര ആനന്ദമെ

ആ മാർവ്വോടു ചേർന്നിരുന്നാൽ ഭയമില്ലായെ

അൻപേറുന്ന കൈകളാൽ അത്ഭുതമായി നടത്തിടും

മാധുര്യമേറും മൊഴികളാൽ താൻ സ്നേഹമെന്നോട് പങ്കു വയ്ക്കും
ഒറ്റയ്ക്കു വിടുകയില്ല മടുത്തു മാറുകയില്ല
അന്ത്യം വരെ ആ ചൂടു മതി യേശു എന്റെ കൂടെ മതി






1 comment: