Thursday, September 26, 2024

 


പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‍വരുന്നു;  കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.  ഉത്തമഗീതം 2:12 (a, c) 

പുഷ്പങ്ങൾ  മനോഹരമാണ് .അത് നിലത്ത് വളരുന്നു. ഭൂമിയെ അലങ്കരിക്കുന്നു .
പക്ഷികൾ ആകാശത്ത് പറക്കുന്നു .അതിൻ്റെ ഗാനങ്ങൾ ഭൂമിയിലുള്ളവരെ സന്തോഷിപ്പിക്കുന്നു.

യേശു പഠിപ്പിച്ചു;ഇതു രണ്ടും സ്വർഗ്ഗസ്ഥനായ പിതാവിനാൽ പരിപാലിക്കപ്പെടുന്നു .വയലിലെ താമരയെ ദൈവം ചമയിക്കുന്നു .ആകാശത്തിലെ പറവകളെ പുലർത്തുന്നു.

ഒരു സ്വർഗ്ഗീയ സന്ദേശം ഇതിലൂടെ പങ്കുവെയ്ക്കപ്പെടുന്നു. ഇതു വായിക്കുന്ന നിങ്ങളെ സ്വർഗ്ഗസ്ഥ പിതാവു് എത്രയധികം  പുലർത്തുന്നു.
സ്വർഗ്ഗസ്ഥനായ പിതാവു് എല്ലാം അറിയുന്നു.
വിചാരപ്പെടരുത്.

ധ്യാനത്തോടെ വായിക്കുക


ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?

"ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്ത്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.
ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.
ഈ വകയൊക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ. മത്തായി  6:26, 28,30

🌺🌻🌹🌷 

അന്വേഷിക്കുവിൻ ആദ്യം നിങ്ങൾ
ദൈവത്തിന് രാജ്യം ..എന്നാൽ
താതൻ നിങ്ങൾക്കായി
എല്ലാം ചേർത്ത് തന്നീടും
എല്ലാം ചേർത്ത് തന്നീടും

വാനിടത്തിൽ പറവജാലം വിതക്കുന്നില്ലല്ലോ
അവയോ കൊയ്യുന്നില്ലല്ലോ
എങ്കിലും എൻ താതനെന്നും പോറ്റിടുന്നല്ലോ
അവയെ പോറ്റിടുന്നല്ലോ

ശോഭയേറും ലില്ലിപ്പൂക്കൾ
നൂൽക്കുന്നില്ലല്ലോ
അവയോ നെയ്യുന്നില്ലല്ലോ
സോളമന്റെ മഹിമ പോലും
ഇതിനതുല്യമഹോ കാണ്മിൻ
ഇതിനതുല്യമഹോ


No comments:

Post a Comment