ഏകാന്തത
മൂന്നു പതിറ്റാണ്ടുകളായി ഞാൻ താമസിക്കുന്ന പട്ടണത്തിൻ്റെ പ്രോബ്ളം.
അനേക പുതിയ കാര്യങ്ങൾ ലോകജനം ശ്രമിച്ചിട്ടും ഏകാന്തത കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. അത് ഈ സ്ഥലത്തിൻ്റെ മാത്രമല്ല എല്ലായിടത്തും അളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് ഞാൻ കരുതുന്നു.
എന്താണ് പരിഹാരം?
ലോകാവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോടു കൂടെ ഉണ്ട് എന്ന് വാഗ്ദാനം ചെയ്ത ക്രിസ്തു യേശു തന്നെ ഏക ഉത്തരം.
മാറുന്ന ഈ ലോകത്തിൽ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത വെളിച്ചങ്ങളുടെ പിതാവിൻ്റെ ഏറ്റവും വലിയ അനുഗ്രഹമാണ് അവിടുത്തെ ദിവ്യസാന്നിധ്യം.
ഉത്തമ ഗീതങ്ങളിൽ ഇങ്ങനെ പാടിയിരിക്കുന്നു.
ശൂലം കാരിയുടെ പ്രിയൻ അവളെ വീഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു.
പള്ളിയറകളിലേക്ക്...
പാറയുടെ പിളർപ്പിലേക്ക്..
നാരകത്തിൻ ചുവട്ടിലേക്ക്
എന്റെ പ്രിയൻ എന്നോടു പറഞ്ഞതു: എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.ഉത്തമഗീതം 2:10, 12-13
ഗിലെയാദിലെ വൈദ്യൻ കൂടെയുണ്ട്. സുഗന്ധതൈലത്തിൻ്റെ സൌരഭ്യം പരക്കുന്നു .സൗഖ്യം ലഭിക്കട്ടെ.
ആകാശത്തിലെ പക്ഷികൾ പാടുന്നു. ലില്ലി പുഷ്പങ്ങൾ തല ഉയർത്തി നിൽക്കുന്നു .
വരിക ... കർത്താവിൻ്റെ ശബ്ദം.
ആത്മാവിൽ ആനന്ദ സംഗീതം തുടങ്ങുക.
അവിടുന്ന് വിളിക്കുന്നു.. ദിവൃ കൂട്ടായ്മയിലേക്ക്
ഏകാന്തത അവസാനിക്കുന്നു .. തിരശ്ശീലയ്ക്ക് അപ്പുറം ആരാധന ആരംഭിക്കുന്നു ..
🎵🎵
അടവി തരുക്കളിന്നിടയിൽ
ഒരു നാരകം എന്നപോലെ
വിശുദ്ധരിൽ നടുവിൽ കാണുന്നേ
അതി ശ്രേഷ്ഠനാമേശുവിനെ
വാഴ്ത്തുമേ ഞാൻ എന്റെ പ്രിയനെ ജീവകാലമെല്ലാം
ഈ മരുയാത്രയിൽ നന്ദിയോടെ ഞാൻ പാടിടുമേ
പനിനീർ പുഷ്പം ശാരോനിലവൻ
താമരയുമേ താഴ്വരയിൽ
വിശുദ്ധരിൽ അതിവിശുദ്ധനവൻ
മാ സൗന്ദര്യ സമ്പൂർണ്ണനെ;-
പകർന്ന തൈലംപോൽ നിൻ നാമം
പാരിൽ സൗരഭ്യം വീശുന്നതാൽ
പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ
എന്നെ സുഗന്ധമായ് മാറ്റിടണേ;-
മനഃക്ലേശതരംഗങ്ങളാൽ
ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ
തിരുക്കരം നീട്ടി എടുത്തണച്ച്
ഭയപ്പെടേണ്ട എന്നുരച്ചവനേ;-
തിരു ഹിതമിഹെ തികച്ചിടുവാൻ
ഇതാ ഞാനിപ്പോൾ വന്നിടുന്നേ
എന്റെ വേലയെ തികച്ചുംകൊണ്ടു
നിന്റെ മുമ്പിൽ ഞാൻ നിന്നിടുവാൻ;-

Thank you Jesus for your presence
ReplyDeleteThank you Jesus, you are always with us. In His presence, even our loneliness can become a place of fellowship, peace, and worship
ReplyDelete