ഗ്ലോറിയ ഗെയ്ദർ അനേകം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. അവരുടെ ഭർത്താവ് ബിൽ ഗെയ് ദർ നല്ല ഒരു സംഗീതജ്ഞനാണ്.
മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ നാളുകളിൽ ഗ്ലോറിയ വളരെയധികം മാനസിക പിരിമുറുക്കത്തിലൂടെ കടന്നു പോയി .ആകുലത രാപ്പകൽ അവളെ സമ്മർദ്ദത്തിലാക്കി. ഒരു പ്രധാന കാരണം ആ നാളുകൾ ഒരു അനശ്ചിതത്വത്തിന്റെ കാലമായിരുന്നു .വിദ്യാഭ്യാസം നൽകുന്ന സ്കൂളുകൾ നീരിശ്വരവാദത്തിന് ഊന്നൽ നൽകി. എല്ലായിടത്തും മയക്കു മരുന്നുകൾ സുലഭം. വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ സമൂഹം കലങ്ങി മറിഞ്ഞു.ജനിക്കാൻ പോകുന്ന കുഞ്ഞ് ഈ ദുഷ്ടതലമുറയിൽ എങ്ങനെ ജീവിക്കും?
കുഞ്ഞിന്റെ ഭാവി എന്തായിത്തീരും?
ചോദ്യങ്ങളുമായി നാളുകൾ തള്ളിനീക്കി.
ഒരു ദിവസം ദൈവഭക്തയായ ഗ്ലോറിയ വലിയ ദൈവസാന്നിധ്യം അനുഭവിച്ചു. സ്വർഗ്ഗീയ പിതാവ് തന്റെ കുഞ്ഞിനെ കരങ്ങളിൽ വഹിച്ചിരിക്കുന്നത് ആത്മാവിൽ കണ്ടു കൊണ്ട് പാടി ( Because He lives ... ).....
Because He lives,
I can face tomorrow
Because He lives,
all fear is gone
Because I know,
He holds the future
And life is worth,
the living just, because He lives
ഞാൻ (യേശു) ജീവിക്കുന്നതു കൊണ്ട് നിങ്ങളും ജീവിക്കും. യോഹന്നാൻ 14: 19
തുടർന്ന് ഗ്ലോറിയ ഗാനം പൂർത്തിയാക്കി. അവളുടെ ഭർത്താവ് ബിൽ പാട്ടിന് മനോഹരമായ ഈണം നൽകി.
ഭാവിയെക്കുറിച്ചുള്ള ആകുലതയിൽ നീറുന്ന ആയിരങ്ങൾക്ക് ആശ്വാസമായി ഈ ഗാനത്തെ ദൈവം ഉപയോഗിച്ചു...
യേശു ജീവിക്കുന്നതു കൊണ്ട് നമുക്ക് ആകുലമില്ല. നാളെയെക്കുറിച്ചുള്ള ഭയമില്ല കാരണം എന്റെ ഭാവി ദൈവകരങ്ങളിലാണ്.
എനിക്ക് ധൈര്യത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ കഴിയും. അതു മാത്രമല്ല കർത്താവ് മരണത്തെ ജയിച്ചതു കൊണ്ട് ഭാഗ്യകരമായ പ്രത്യാശ എനിക്കുണ്ട്...
കാരണം ദൈവം എന്നേക്കും വാഴുന്നു!!!
##
ദൈവത്തിന്‍ പുത്രനാം യേശു ഭൂജാതനായി
സ്നേഹിപ്പാന്‍ ക്ഷമിപ്പാന്‍ സൌഖ്യം നല്‍കീടുവാന്‍
ജീവിച്ചു മരിച്ചവന്‍ എന്നെ രക്ഷിപ്പനായ്
ഇന്നും ജീവിക്കുന്നവന്‍ എന്നെ കരുതാന്‍
താന്‍ വാഴ്കയാല്‍ ആകുലമില്ല നാളെയെന്നു ഭീതിയില്ല
ഭാവിയെല്ലാം തന്‍കയ്യിലെന്നോര്‍ത്താല്‍
ഹാ എത്ര ധന്യമേ ഈ ലോക ജീവിതം
അനാഥനല്ല ഞാന്‍ അശരണനല്ല ഞാന്‍
അവകാശിയാണ് ഞാന്‍ പരദേശിയാണ് ഞാന്‍
അത്യുന്നതന്‍ തന്‍ തിരുമാര്‍വില്‍
നിത്യവും ചാരിടും ഞാനെന്നും മോദമായ്..... താന്‍ വാഴ്കയാല്‍
ആധിവേണ്ട ആശ്രയമേകാന്‍
തന്‍കരങ്ങള്‍ പിന്‍പിലുണ്ട്
തന്‍വഴികള്‍ സംപൂര്‍ണമല്ലോ
ദോഷമായോന്നും താതന്‍ ചെയ്കയില്ലലോ.... താന്‍ വാഴ്കയാല്‍
God sent His Son, they called Him Jesus
He came to love, heal and forgive
He lived and died, to buy my pardon
An empty grave, is there to prove, my Savior lives
Because He lives,
I can face tomorrow
Because He lives,
all fear is gone
Because I know,
He holds the future
And life is worth,
the living just, because He lives
How sweet to hold, a newborn baby
And feel the pride, and joy He brings
But greater still, the calm assurance
This child can face, uncertain days, because He lives
And then one day, I’ll cross the river
I’ll fight life’s final, war with pain
And then as death, gives way to victory
I’ll see the lights, of glory and, I’ll know He lives
What a reassurance- because He lives I can face tomorrow!!
ReplyDeleteGlory to Jesus. It is amazing how the Lord can change a bad situation to give great hope to many across the whole world.
ReplyDeleteAmen...If Jesus in our life we will always be rejoicing ...
ReplyDelete