Sunday, May 30, 2021

 

പ്രിസൺ ഫെലോഷിപ്പിന്റെ സ്ഥാപകനായ ചാൾസ് കോൾസൺ തന്റെ ജീവിതത്തിലെ ഒരു സംഭവം ഇപ്രകാരം വിവരിക്കുന്നു.

'ഒരു രാത്രി മുഴുവൻ വിമാന യാത്ര കഴിഞ്ഞ് ജക്കാർത്തയിലെ വിമാനത്താവളത്തിൽ വളരെ ദൈർഘ്യമുള്ള ഒരു ക്യൂവിൽ അദ്ദേഹത്തിന് നിൽക്കേണ്ടി വന്നു. ചാൾസ് വളരെ ക്ഷീണിതനായിരുന്നു. അന്ന് വളരെ ഉഷ്ണമുള്ള ഒരു ദിവസമായിരുന്നു .
എന്നാൽ ഈ അവസ്ഥയിലും ദൈവഭക്തനായ അദ്ദേഹം വളരെ ശാന്തനായി ആ ക്യൂവിൽ നിന്നു.

എന്നാൽ ആ എയർപോട്ടിൽ ഒരാൾ ചാൾസ് കോൾസനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സിംഗപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു നിയമ സ്ഥാപനത്തിന്റെ സീനിയർ പാർട്‌ണർ ആയിരുന്നു അദ്ദേഹം. ചൈനീസ് പാരമ്പര്യമുള്ള കൺഫൂഷ്യൻ വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്ന് ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് അറിവില്ലായിരുന്നു .എന്നാൽ അദ്ദേഹത്തിന്റെ മക്കൾ ഒരു സഭയിൽ സൺഡേ സ്കൂളിൽ പോയിരുന്നു .അവർ കൊണ്ടുവന്ന ഒരു പുസ്തകത്തിൽ കണ്ട ചിത്രം അടുത്ത ക്യൂവിൽ ശാന്തനായി നിൽക്കുന്ന വ്യക്തിയുടേതാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വീട്ടിൽ ചെന്നാൽ ആ പുസ്തകം വായിക്കണം എന്ന് തീരുമാനിച്ചു.( ചാൾസിനെ പരിചയപ്പെടാനോ സംസാരിക്കുവാനോ അദ്ദേഹം ആ സമയം ശ്രമിച്ചില്ല )

2 വർഷങ്ങൾക്ക് ശേഷം ഒരു എഴുത്ത് ചാൾസ് കോൾസന് ലഭിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു .അന്ന് ജക്കാർത്ത എയർപോർട്ടിൽ തിരക്കുള്ള ക്യൂവിൽ ശാന്തനായി നിന്ന താങ്കളുടെ ഒരു പുസ്തകം ഞാൻ വായിച്ചു (Born Again - Charles Colson) .ഞാൻ എന്റെ ജീവിതം യേശുക്രിസ്തുവിനായി സമർപ്പിച്ചു!!!.. വളരെ നന്ദി!

ഈ ദുർഘട സമയത്ത് ക്രിസ്തുവിന്റെ സൗരഭ്യം നമ്മിലൂടെ എല്ലാടത്തും പരക്കട്ടെ..

ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു;
2 കൊരിന്ത്യർ 2 :14‭-‬15





3 comments: